European Football Foot Ball Top News transfer news

കാസെമിറോയ്ക്ക് പകരക്കാരനായി റയലിന്റെ ആദ്യ ഓപ്ഷന്‍ ബ്രൂണോ ഗുയിമാരേസ്

August 19, 2022

കാസെമിറോയ്ക്ക് പകരക്കാരനായി റയലിന്റെ ആദ്യ ഓപ്ഷന്‍ ബ്രൂണോ ഗുയിമാരേസ്

ന്യൂകാസിൽ യുണൈറ്റഡ് മിഡ്ഫീൽഡർ ബ്രൂണോ ഗുയിമാരേസിനെ കാസെമിറോയ്ക്ക് പകരക്കാരനായി റയൽ മാഡ്രിഡ് സൈന്‍ ചെയ്യാന്‍ സാധ്യത എന്ന റിപ്പോര്‍ട്ട് നല്‍കി പ്രമുഘ സ്പാനിഷ് പത്രമായ എഎസ്. യുണൈറ്റഡുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെക്കാൻ ബ്രസീൽ ഇന്റർനാഷണൽ താരം തയ്യാര്‍ ആയതോടെ ടീമിലെ വലിയ ഒരു സീനിയര്‍ താരം പോകുന്നതിന്റെ വിടവ് മാറ്റാന്‍ റയല്‍ നിര്‍ബന്ധിതര്‍ ആയേക്കും.

Bruno Guimaraes outlines ambitions for 2022/23 Premier League season

ജനുവരിയിൽ ന്യൂകാസിൽ ലിയോണിന് 40 മില്യണ്‍ യൂറോ നല്‍കിയതിനു ശേഷമാണ് താരത്തിന്‍റെ സൈനിംഗ് പൂര്‍ത്തിയാക്കിയത്.താരത്തിനെ വില്‍ക്കാന്‍ ന്യൂകാസിലിന് തീരെ താല്‍പര്യമില്ല,അതിനാല്‍ റയല്‍ വലിയ ഒരു തുക തന്നെ ഓഫര്‍ ചെയ്യേണ്ടി വരും.കഴിഞ്ഞ സീസണിന്റെ പകുതിയില്‍ ടീമിന് വേണ്ടി പ്രവര്‍ത്തനം ആരംഭിച്ച താരം മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.കൂടാതെ ഈ സീസണിലെ ഇതുവരെ നടന്ന രണ്ടു മത്സരങ്ങളിലും ബ്രൂണോ ഗുയിമാരേസ്  90 മിനുറ്റ് മുഴുവനും  കളിച്ചിരുന്നു.ചൗമേനി, എഡ്വേർഡോ കാമവിംഗ എന്നിങ്ങനെ യുവ താരങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും ആദ്യ ടീമില്‍ സ്ഥിരമായി കളിക്കാനുള്ള പക്വത ഇരുവരും കാണിച്ചിട്ടില്ല.

Leave a comment