European Football Foot Ball Top News transfer news

ക്രിസ്റ്റ്യാനോ റൊണാൾഡോ – ഡോര്‍ട്ടുമുണ്ട് ; പുതിയ ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് വഴിതുറക്കുന്നു

August 19, 2022

ക്രിസ്റ്റ്യാനോ റൊണാൾഡോ – ഡോര്‍ട്ടുമുണ്ട് ; പുതിയ ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് വഴിതുറക്കുന്നു

കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയേ ചുറ്റിപറ്റി  ട്രാന്‍സ്ഫര്‍ റൂമറിന് ചൂടുപിടിക്കുന്നു.ബുണ്ടസ്ലിഗ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിലെക്ക് താരം  മാറാന്‍ ആഗ്രഹിക്കുന്നു എന്നാണ്  ഇപ്പോള്‍ ലഭിച്ചിരിക്കുന്ന  പുതിയ  അപ്ഡേറ്റ്.ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്നതിന് വേണ്ടി സമ്മറില്‍ ക്ലബ് വിടാനുള്ള ആഗ്രഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.

How old is Cristiano Ronaldo - A timeline of his career so far | Goal.com  India

ബയേൺ മ്യൂണിക്ക്, നാപ്പോളി, ചെൽസി എന്നിവയുൾപ്പെടെ നിരവധി യൂറോപ്പ്യന്‍ ക്ലബുകളുമായി താരത്തിനെ ബന്ധപ്പെടുത്തി കൊണ്ട് വാര്‍ത്ത‍ വന്നിരുന്നു എങ്കിലും ഏത് ക്ലബിനും താരവുമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.അദ്ധേഹത്തിന്റെ ഏജന്റ് ജോർജ് മെൻഡസ് ഇപ്പോഴും താരത്തിന് വേണ്ടി  ഒരു ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.നിലവില്‍ ജര്‍മന്‍ ക്ലബ് താരത്തിനു വേണ്ടി ബിഡ് നല്‍കണോ എന്ന ചര്‍ച്ചയില്‍ ആണ്.താരത്തിന്‍റെ വേതനം എങ്ങനെ കൈകാര്യം ചെയ്യണം എന്നതായിരിക്കും അവരുടെ ഏറ്റവും വലിയ ആശങ്ക.

 

Leave a comment