European Football Foot Ball Top News transfer news

കാസെമിറോയ്ക്ക് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മെഡിക്കല്‍

August 19, 2022

കാസെമിറോയ്ക്ക് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മെഡിക്കല്‍

റയൽ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറുന്നതിനു വേണ്ടി കാസെമിറോ വെള്ളിയാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയനാകുമെന്ന് റിപ്പോർട്ട്.ഈ  വേനൽക്കാലത്ത്
ബാഴ്‌സലോണയിൽ നിന്ന് ഫ്രെങ്കി ഡി യോംഗിനെ സൈന്‍ ചെയ്യാന്‍ കഴിയാതെ പോയതിനാല്‍ റയല്‍ മാഡ്രിഡ്‌ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍  കസമീറോ യുണൈറ്റഡിന്റെ ഓപ്ഷന്‍ ബി ആയിരുന്നു.പ്രീമിയർ ലീഗ് ക്ലബ്ബിൽ ചേരുന്നതിലൂടെ തന്റെ ശമ്പളം 8.4 മില്യൺ പൗണ്ടായി ഇരട്ടിയാക്കാൻ കാസെമിറോക്ക് കഴിയും.

Casemiro to have Man United medical on Friday?

താരത്തിന്‍റെ സൈനിങ്ങിന്  വേണ്ടി റയലിന് യുണൈറ്റഡ്  60 മില്യണ്‍ യൂറോ നല്‍കിയേക്കും. തങ്ങള്‍ക്ക് പണം വേണ്ടെന്ന് റയല്‍ മാനെജ്മെന്റ്  തരത്തിനോട്‌ പറയുകയും തങ്ങളുടെ ഭാവി സ്പോര്‍ട്ടിംഗ് പദ്ധതികളില്‍ താരത്തിന്‍റെ റോള്‍ വളരെ വലുത് ആണെന്നും പെരെസ് ബ്രസീലിയന്‍ താരത്തിനോട് പറയുകയും ചെയ്തു എന്ന് മാര്‍ക്ക അവകാശപ്പെടുന്നു.എന്നാല്‍ താന്‍ തന്റെ കരിയറില്‍ എല്ലാം നേടി എന്ന് വിശ്വസിക്കുന്ന താരം പ്രീമിയര്‍ ലീഗില്‍ തന്‍റെ കരിയര്‍ തുടരാന്‍ വളരെയേറെ ആഗ്രഹിക്കുന്നു.

 

 

Leave a comment