European Football Foot Ball Top News transfer news

തിയഗോക്ക് ബദലായി ഹ്രസ്വകാല സൈനിംഗ് നടത്താന്‍ ക്ലോപ്പ് ; ഫുള്‍ഹാം താരമായ സാണ്ടർ ബെർജ് സാധ്യത പട്ടികയില്‍ മുന്നില്‍

August 18, 2022

തിയഗോക്ക് ബദലായി ഹ്രസ്വകാല സൈനിംഗ് നടത്താന്‍ ക്ലോപ്പ് ; ഫുള്‍ഹാം താരമായ സാണ്ടർ ബെർജ് സാധ്യത പട്ടികയില്‍ മുന്നില്‍

ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ഷെഫീൽഡ് യുണൈറ്റഡ് മിഡ്ഫീൽഡർ സാൻഡർ ബെർഗിനെ സൈൻ ചെയ്യാൻ ലിവർപൂള്‍ തയ്യാര്‍ എടുക്കുന്നതായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച്  സ്കൈ സ്‌പോർട്‌സ്.ഫുൾഹാമിനെതിരായ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിനിടെ തിയാഗോ അൽകന്റാരയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് റെഡ്‌സ് നിലവിൽ മധ്യനിര കൂടുതല്‍ ശക്തമാക്കാന്‍ നോക്കുകയാണ്.

പരിക്ക് മൂലം അലക്‌സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്‌ന്‍റെ അഭാവവും അവരെ വേട്ടയാടുന്നുണ്ട്.  അതിനാൽ വരും ആഴ്ചകളിൽ  മധ്യനിരയ്ക്കായി വിലകുറഞ്ഞതും അത് പോലെ വളരെ ചുരുങ്ങിയ കാലത്തേക്കുമുള്ള   ഓരോപ്ഷന്‍ ആണ് ഇപ്പോള്‍ ലിവര്‍പൂളിനു ആവശ്യം.നിലവില്‍ രണ്ടാം തരമായ ലീഗ് കളിക്കുന്ന താരത്തിനു ഇത് ഒരു സുവര്‍ണാവസരം ആണ്.ഈ സീസണിൽ  രണ്ടാം ഡിവിഷനിൽ താരം ഇതുവരെ  നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.സാണ്ടർ ബെർജിന് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കളിച്ചതിന്റെ അനുഭവപരിചയമുണ്ട്, മാത്രമല്ല ലിവർപൂളിന് അവരുടെ മധ്യനിരയിൽ അനുയോജ്യമായ ഹ്രസ്വകാല പരിഹാരമാവാന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്യും.

Leave a comment