European Football Foot Ball Top News transfer news

ബാഴ്സയെ ഉപേക്ഷിച്ചത് ആണ് തന്റെ കരിയറിലെ ഏറ്റവും ശരിയായ തീരുമാനം എന്ന് മാര്‍ക്ക് കുക്കുറെല്ല

August 18, 2022

ബാഴ്സയെ ഉപേക്ഷിച്ചത് ആണ് തന്റെ കരിയറിലെ ഏറ്റവും ശരിയായ തീരുമാനം എന്ന് മാര്‍ക്ക് കുക്കുറെല്ല

ചെൽസിയുടെ സെന്‍സേഷണല്‍ സൈനിങ്ങ് ആയ മാർക്ക് കുക്കുറെല്ല ബാഴ്‌സലോണ വിടാനുള്ള തീരുമാനം ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ ചെയ്തതില്‍ ഏറ്റവും നല്ല കാര്യമായി തോന്നുന്നു  എന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.2012-ൽ എസ്പാൻയോളിൽ നിന്ന് കുക്കുറെല്ല ബാഴ്‌സയുടെ അണ്ടര്‍ 16 അക്കാദമിയില്‍ ചേര്‍ന്നു.

അദ്ദേഹം ഒടുവിൽ 2017 ജൂലൈയിൽ കോപ്പ ഡെൽ റേ റൗണ്ട്-ഓഫ്-32 മത്സരത്തിൽ റയൽ മർസിയയ്‌ക്കെതിരെ തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ചു. ബാഴ്‌സയ്‌ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഏക ആദ്യ ടീമിന്റെ പ്രകടനമായി ഇത് മാറി, അടുത്ത മൂന്ന് സീസണുകൾ അദ്ദേഹം എയ്‌ബാറിനും ഗെറ്റാഫെയ്‌ക്കും വേണ്ടി ലോണില്‍ കളിച്ചു.2020-ൽ സ്പെയിൻകാരൻ ബാഴ്‌സലോണ വിട്ടു, 11 മില്യൺ യൂറോ ചിലവില്‍  ഗെറ്റാഫെയിൽ ചേർന്ന താരം പിന്നീട് ബ്രൈറ്റൺ & ഹോവ് അൽബിയോണ്‍,ഇപ്പോള്‍ ചെല്‍സി.ഇങ്ങനെ പല പല ഇടങ്ങളില്‍ പല ക്ലബിന് വേണ്ടി കളിച്ചതിനു ശേഷമാണ് താരം ഇതുവരെ എത്തിയത്.”ബാഴ്സ വിടുമ്പോള്‍ അതിയായ വിഷമം തോന്നി,എന്‍റെ കുടുംബവും എല്ലാം അവിടെ ആണ്.പക്ഷേ ത്യാഗം ചെയ്യാതെ വലിയ ഒരു ക്ലബില്‍ കളിക്കുക എന്ന സ്വപ്നം മറക്കേണ്ടി വരും.ഞാന്‍ ഇപ്പോഴും ബാഴ്സയില്‍ ആയിരുന്നു എങ്കില്‍ എന്റെ കരിയര്‍ ബെഞ്ചില്‍ ഇരുന്നു തീര്‍ന്നിട്ടുണ്ടാകും.”അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.

Leave a comment