Cricket Cricket-International Top News

ഇന്ത്യ സിംബാബ്‌വെ മണ്ണില്‍ പരീക്ഷിക്കപ്പെട്ടെക്കും എന്ന മുന്നറിയിപ്പ് നല്‍കി ഇന്നസെന്റ് കൈയ

August 18, 2022

ഇന്ത്യ സിംബാബ്‌വെ മണ്ണില്‍ പരീക്ഷിക്കപ്പെട്ടെക്കും എന്ന മുന്നറിയിപ്പ് നല്‍കി ഇന്നസെന്റ് കൈയ

ടി20 ഐ പരമ്പരയിലും തുടർന്നുള്ള ഏകദിന പരമ്പരയിലും ബംഗ്ലാദേശിനെ തോൽപ്പിച്ച  താരങ്ങള്‍  ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയേ സമീപിക്കുന്നത് ഉയര്‍ന്ന ആവേശത്തില്‍ ആണ് എന്ന് സിംബാബ്‌വെ ഓപ്പണിംഗ് ബാറ്റർ ഇന്നസെന്റ് കൈയ എൻഡിടിവിയോട് പറഞ്ഞു. ടീം ഉയർന്ന ആത്മവിശ്വാസത്തിലാണെന്നും മൂന്ന് മത്സരങ്ങളുള്ള ടൂര്‍ണമെന്‍റ് ഇന്ത്യക്ക് കഠിനം ആയെക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങള്‍ നിലവില്‍ കളിക്കുന്ന ക്രിക്കറ്റിന്റെ നിലവാരം വളരെ ഉയര്‍ന്നതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഇന്ത്യയെ പോലെ തന്നെ മികച്ച സ്പിന്‍ അറ്റാക്ക് ഉള്ള ബംഗ്ലാ നിരയെ നേരിട്ട രീതി ഞങ്ങള്‍ക്ക് അനുഭവസമ്പത്തിനോടൊപ്പം ആത്മവിശ്വാസവും നല്‍കുന്നു.സിക്കന്ദർ റാസയേ പോലുള്ള താരങ്ങളില്‍ ആണ് ഞങ്ങളുടെ പ്രതീക്ഷ.അദ്ദേഹം തൊടുന്നത് എല്ലാം പൊന്നായി മാറുകയാണ്.അദ്ദേഹം ഇന്ത്യക്കെതിരെ ഫോം ആവുമെന്നാണ് ഞങ്ങളുടെ വിശ്വാസം.ഇന്ത്യ എന്തായാലും ടൂര്‍ണമെന്റില്‍ ഒന്ന് പരീക്ഷിക്കപ്പെട്ടെക്കും.പരമ്പര നേടുക എന്നതാണ് ടീമിന്‍റെ പ്ലാന്‍. ” ഇന്നസെന്റ് എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

Leave a comment