Cricket Cricket-International Top News

“രോഹിത് ശാന്തന്‍ ആണ്,അവന് അല്‍പം സമയം നല്‍കൂ ” – ഗാംഗുലി

August 18, 2022

“രോഹിത് ശാന്തന്‍ ആണ്,അവന് അല്‍പം സമയം നല്‍കൂ ” – ഗാംഗുലി

‘ലീഡർഷിപ്പ് ഇൻ മോഡേൺ ഇന്ത്യ’ എന്ന വിഷയത്തിൽ സംസാരിക്കവേ  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കോഹ്ലി,ധോണി എന്നിവരുമായി താരതമ്യം ചെയ്യുന്നതിന് മുന്‍പേ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയ രോഹിത് ശര്‍മക്ക് അല്‍പം സമയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യ വളരെ നല്ല ക്യാപ്റ്റന്‍മാരെ വാര്‍ത്തെടുത്തു എന്നും ഗാംഗുലി കൂടിച്ചേര്‍ത്തു.ധോണി ടീമിനെ മാറ്റിയെടുത്ത രീതി വളരെ പ്രശംസനീയം ആണ് എന്ന് പറഞ്ഞ ഗാംഗുലി കോഹ്ലിയുടെ നായക മികവിനെയും പുകഴ്ത്തി.ഇരുവരില്‍ നിന്നും ഒട്ടേറെ മാറ്റങ്ങള്‍ രോഹിതിന്റെ ശൈലിയില്‍ ഉണ്ടെന്നു പറഞ്ഞ അദ്ദേഹം,മുംബൈ ഇന്ത്യന്‍സ് നായകന്‍ വളരെ ശാന്തമായും ജാഗ്രതയോടെയും കാര്യങ്ങൾ ചെയ്യാന്‍ ആണ് ആഗ്രഹിക്കുന്നത് എന്നും വെളിപ്പെടുത്തി.മറ്റുള്ളവരെ  പോലെ എല്ലാ ചെറിയ കാര്യങ്ങളിലും നിയന്ത്രണം കൊണ്ട് വരണമെന്നുള്ള രീതിയല്ല രോഹിത്തിനു എന്നും ഗാംഗുലി അവകാശപ്പെട്ടു.

 

Leave a comment