European Football Foot Ball Top News transfer news

ജോവ ഫെലിക്സിനു വേണ്ടി യുണൈറ്റഡ് നല്‍കിയ ബിഡ് അത്ലറ്റിക്കോ മാഡ്രിഡ്‌ നിരസിച്ചു

August 18, 2022

ജോവ ഫെലിക്സിനു വേണ്ടി യുണൈറ്റഡ് നല്‍കിയ ബിഡ് അത്ലറ്റിക്കോ മാഡ്രിഡ്‌ നിരസിച്ചു

ഫോർവേഡ് ജോവോ ഫെലിക്‌സിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്  നല്‍1കിയ 130 മില്യൺ യൂറോ  ബിഡ് അത്ലറ്റിക്കോ മാഡ്രിഡ് നിരസിച്ചതായി റിപ്പോർട്ട്.സ്പാനിഷ് ന്യൂസ് ഔട്ട്‌ലെറ്റ് എഎസ് ആണ് വാര്‍ത്ത‍ നല്‍കിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം പരിഗണിക്കാതെ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് റെഡ് ഡെവിൾസ് അവരുടെ ആക്രമണ ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ നോക്കുന്നു.

Atletico 'reject £110m bid from Man United for Joao Felix'

 

ചൊവ്വാഴ്ച സ്പാനിഷ് തലസ്ഥാനത്ത് അത്‌ലറ്റിക്കോയുമായി യുണൈറ്റഡ് പ്രതിനിധികൾ ചർച്ച നടത്തിയതായി ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.ഈ വേനൽക്കാലത്ത് 22-കാരനെ വിൽക്കാൻ ലാ ലിഗ ക്ലബ്ബിന് താൽപ്പര്യമില്ല, മാത്രമല്ല ഫോർവേഡിന് വേണ്ടി അവരുടെ റിലീസ് ക്ലോസ് നല്‍കിയാല്‍ മാത്രമേ ഒരു ഡീലില്‍ സൈന്‍ ചെയ്യുകയുള്ളൂ എന്നും അത്ലടിക്കോ മാഞ്ചസ്റ്ററിനോട് പറഞ്ഞിരുന്നു.അത് ഏകദേശം  350 മില്യൺ യൂറോയാണ്!!!!പോർച്ചുഗൽ ഇന്റർനാഷണൽ അത്‌ലറ്റിക്കോയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളായി അദ്ദേഹത്തിന്റെ ടീമംഗങ്ങളും ഹെഡ് കോച്ച് ഡീഗോ സിമിയോണും കണക്കാക്കുന്നതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

 

 

Leave a comment