European Football Foot Ball Top News transfer news

ഹസാര്‍ഡിന് വേണ്ടി റയലിന്റെ പക്കല്‍ തുര്‍ക്കി ടീമായ ഗലാറ്റസറെ ഒരോഫര്‍ നല്‍കാന്‍ ഒരുങ്ങുന്നു

August 18, 2022

ഹസാര്‍ഡിന് വേണ്ടി റയലിന്റെ പക്കല്‍ തുര്‍ക്കി ടീമായ ഗലാറ്റസറെ ഒരോഫര്‍ നല്‍കാന്‍ ഒരുങ്ങുന്നു

റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡിനെ വാങ്ങുന്നതിന്  തുർക്കി വമ്പൻമാരായ ഗലാറ്റസറെയിൽ നിന്ന് ഒരു ഓഫര്‍ വരുമെന്ന് ഞെട്ടിക്കുന്ന വാര്‍ത്ത‍.2019 ലെ വേനൽക്കാലത്ത് ചെൽസിയിൽ നിന്ന് 103 മില്യൺ പൗണ്ട് മൂല്യമുള്ള ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയ താരം സാന്റിയാഗോ ബെർണബ്യൂവിൽ തന്‍റേതായ ശൈലിയില്‍ എത്താന്‍ ഏറെ പാടുപ്പെട്ടു.ലോസ് ബ്ലാങ്കോസിനായി 67 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും 10 അസിസ്റ്റുകളും മാത്രമാണ് ഹസാർഡ് രേഖപ്പെടുത്തിയത്.

കരാറിൽ രണ്ട് വർഷം ശേഷിക്കുന്ന ബെൽജിയം ഇന്റർനാഷണലിനെ വിൽക്കാൻ മാനേജർ കാർലോ ആൻസലോട്ടി ക്ലബ്ബിന് പച്ചക്കൊടി കാണിച്ചതായി വാര്‍ത്ത‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇനി അഥവാ ഹസാർഡ് റയലില്‍ തുടരുകയാണെങ്കില്‍ താരത്തിനെ ഒരു ഫാള്‍സ് നയണ്‍ പൊസിഷനില്‍ കളിപ്പിക്കാന്‍ ആണ് അന്‍സലോട്ടിയുടെ തീരുമാനം.അതേസമയം, ഹസാർഡിനൊപ്പം മറ്റൊരു താരമായ അസന്‍സിയോയും റയല്‍ വിട്ട്  പോകാന്‍ ഒരുങ്ങുകയാണ്. ലിവര്‍പൂള്‍ ആണ് താരത്തിന്റെ ലക്ഷ്യം എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a comment

Your email address will not be published. Required fields are marked *