European Football Foot Ball Top News transfer news

ചെല്‍സിയിലെക്ക് പോകണം എന്ന് വെസ്ലി ഫൊഫാന ലെസ്റ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നു

August 17, 2022

ചെല്‍സിയിലെക്ക് പോകണം എന്ന് വെസ്ലി ഫൊഫാന ലെസ്റ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നു

ഈ വേനൽക്കാലത്ത് ചെൽസിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് ലെസ്റ്റർ സിറ്റി സെന്റർ ബാക്ക് വെസ്ലി ഫൊഫാന ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുന്നു.21-കാരനു വേണ്ടി ചെല്‍സി രണ്ടു ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിച്ച് കഴിഞ്ഞു.അവസാനത്തെ ബിഡ് 70 മില്യണ്‍ യൂറോക്ക് അരികെ ആയിരുന്നു എന്ന് റിപ്പോര്‍ട്ട് ഉണ്ട്.എന്നിരുന്നാലും, മാർച്ചിൽ 2027 വരെ തങ്ങളുമായി പുതിയ കരാർ ഒപ്പിട്ട ഫൊഫാനയെ സൈൻ ചെയ്യാനുള്ള ചെൽസിയുടെ ശ്രമങ്ങൾ ബ്രണ്ടൻ റോഡ്‌ജേഴ്‌സിന്റെ ടീം നിരസിച്ചു.

Wesley Fofana 'tells Leicester he wants Chelsea move'

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും അതിനാല്‍ ഓഫര്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട്  ക്ലബിനുമേല്‍ താരം സമ്മര്‍ദം ചെലുത്തുന്നുണ്ട്.ലെസ്റ്ററിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഓഫര്‍ യുണൈറ്റഡിന്റെ പക്കല്‍ നിന്നായിരുന്നു.അത് അവരുടെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ ആയ ഹാരി മഗ്വയറിന് വേണ്ടി ചിലവാക്കിയ 80 മില്യണ്‍ യൂറോയാണ്.ഇപ്പോള്‍ ഫോഫാനയേ വിടണമെങ്കില്‍ ക്ലബ് ആവശ്യപ്പെടാന്‍ പോകുന്നത് അതിലും വലിയ ഒരു തുക ആയിരിക്കുമത്രേ.കണക്കുകള്‍ പ്രകാരം ഇത്  85 മില്യണ്‍ യൂറോക്ക് അടുത്തെത്തും.

 

 

Leave a comment