European Football Foot Ball Top News transfer news

ആഴ്സണല്‍-ലിവര്‍പൂള്‍-ചെല്‍സി ; സ്പാനിഷ് താരത്തിനു വേണ്ടി ഇംഗ്ലീഷ് ക്ലബുകളുടെ തികോണ മത്സരം

August 17, 2022

ആഴ്സണല്‍-ലിവര്‍പൂള്‍-ചെല്‍സി ; സ്പാനിഷ് താരത്തിനു വേണ്ടി ഇംഗ്ലീഷ് ക്ലബുകളുടെ തികോണ മത്സരം

വിയ്യാറയൽ വിങ്ങർ യെറെമി പിനോ കുറച്ചു കാലമായി ആഴ്‌സണലിന്റെയും  ലിവർപൂളിന്‍റെയും   ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആണ്.അദ്ദേഹത്തിന് വേണ്ടി വിയാറയലിന്  ഒരു ഒഫീഷ്യല്‍ ബിഡ് ഇരുവരും സമര്‍പ്പിച്ചിട്ടില്ല.ഇപ്പോള്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം താരത്തിനു വേണ്ടിയുള്ള റേസില്‍ ചേരാന്‍ ചെല്‍സിയും തയ്യാറെടുക്കുന്നു.വിയാറയലിന് വേണ്ടി   77 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും അഞ്ച് അസിസ്റ്റുകളും റെക്കോർഡ് ചെയ്ത 19-കാരൻ കഴിഞ്ഞ രണ്ട് സീസണുകളിൽ ഹെഡ് കോച്ചായ ഉനായ് എമെറിയുടെ ടീമിലെ  സ്ഥിര സാനിധ്യമാണ്.

Chelsea to rival Arsenal, Liverpool for Yeremi Pino?

കഴിഞ്ഞ വർഷം സ്പാനിഷ് ക്ലബുമായി  പിനോ ഒരു പുതിയ അഞ്ച് വർഷത്തെ കരാറില്‍ ഒപ്പിട്ടിരുന്നു.താരത്തിന്റെ റിലീസ് ക്ലോസ് ആകട്ടെ 80 മില്യൺ യൂറോയും.താരത്തിനു വേണ്ടി ഒരു വലിയ തുക ഉള്‍പ്പെടുന്ന ഒരു ഓഫര്‍   ഇംഗ്ലീഷ് ക്ലബുകള്‍ നല്‍കുമെന്ന വിശ്വാസത്തില്‍ ആണ് വിയാറയല്‍ മാനെജ്മെന്റ്. 40 മില്യണിനും 50 മില്യണിനും ഇടയില്‍ ഒരു ഓഫര്‍ അവര്‍ സ്വീകരിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് തുടങ്ങിയ ടീമുകളും ഈ അടുത്ത കാലത്ത്  താരത്തിന്‍റെ പ്രൊഫൈലില്‍ താല്‍പര്യം അറിയിച്ചിരുന്നു കൂടാതെ അദ്ദേഹം യൂത്ത് പ്ലേയര്‍ ആയിരിക്കെ ബാഴ്സയിലേക്ക് പോകാനുള്ള ഓഫര്‍ നിരോധിച്ചിട്ടുണ്ട്.

Leave a comment