European Football Foot Ball Top News transfer news

ആരോൺ വാൻ-ബിസാക്ക അടങ്ങുന്ന അഞ്ചു വിംഗ് ബാക്ക് ലിസ്റ്റ് തയ്യാറാക്കി ബാഴ്സലോണ

August 16, 2022

ആരോൺ വാൻ-ബിസാക്ക അടങ്ങുന്ന അഞ്ചു വിംഗ് ബാക്ക് ലിസ്റ്റ് തയ്യാറാക്കി ബാഴ്സലോണ

സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ഘട്ടത്തില്‍  മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരോൺ വാൻ-ബിസാക്കയെ റൈറ്റ് ബാക്ക് ടാർഗെറ്റായി ബാഴ്‌സലോണ ഒരു കൈ നോക്കാന്‍ തീരുമാനിച്ചതായി എന്ന  വാര്‍ത്ത പുറത്തു വിട്ട് സ്പാനിഷ് മാധ്യമങ്ങള്‍.എല്ലാ മേഘലയിലും മികച്ച സൈനിംഗ് കൊണ്ടുവരാന്‍ ബാഴ്സക്ക് കഴിഞ്ഞു എങ്കിലും റൈറ്റ് ബാക്ക് പൊസിഷനില്‍ പറഞ്ഞുവെച്ചിരുന്ന അസ്പ്ളികുയേറ്റ ചെല്‍സിയുമായി കരാറില്‍ തുടര്‍ന്നത് അവരുടെ പ്ലാനുകളെ കീഴ്മേല്‍ മറിച്ചു.

Barcelona 'weighing up late Aaron Wan-Bissaka move'

സ്പാനിഷ് പത്രപ്രവർത്തകൻ ജെറാർഡ് മൊറേനോ പറയുന്നതനുസരിച്ച്, കറ്റാലൻ ക്ലബ് മറ്റൊരു മാഞ്ചസ്റ്റര്‍ താരമായ  ദലോട്ടും  ഒരു ഓപ്ഷനാണ്.അഞ്ചു പെര്‍ അടങ്ങുന്ന ഒരു ലിസ്റ്റ് ബാഴ്സ തയ്യാര്‍ ആക്കിയിട്ടുണ്ട്.ഇരുവരെയും കൂടാതെ വിയാറിയലിന്റെ ജുവാൻ ഫോയ്ത്ത്, ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ തോമസ് മ്യൂനിയർ, ബയേർ ലെവർകുസന്റെ ജെറമി ഫ്രിംപോങ് എന്നിവരെയും പരിഗണിക്കുന്നുണ്ടെന്ന് മൊറേനോ അവകാശപ്പെടുന്നു.ശനിയാഴ്ച നടന്ന ലാ ലിഗ ഓപ്പണറിൽ റയോയ്‌ക്കൊപ്പം റൊണാൾഡ് അരൗജോ ബാഴ്‌സലോണയ്‌ക്കായി റൈറ്റ് ബാക്ക് കളിച്ചപ്പോള്‍ താരത്തിന്‍റെ പ്രകടനം ശരാശരിയിലും താഴെ ആയിരുന്നു.സെര്‍ജി റോബര്‍ട്ടോ,സെര്‍ജിനോ ഡേസ്റ്റ് എന്നിവരും ബാഴ്സക്ക് ഒരു ഓപ്ഷന്‍ ആണെങ്കിലും ഇരുവരിലും സാവി തീരെ തൃപ്തന്‍ അല്ല.

 

 

Leave a comment