European Football Foot Ball Top News transfer news

സ്ട്രൈക്കര്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടം തുടര്‍ന്ന് യുണൈറ്റഡ്

August 16, 2022

സ്ട്രൈക്കര്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടം തുടര്‍ന്ന് യുണൈറ്റഡ്

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ലെസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ ജയ്മി   വാർഡിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.2012-ൽ ഫ്ലീറ്റ്‌വുഡ് ടൗണിൽ നിന്ന് ഫോക്‌സിൽ ചേർന്ന 35-കാരൻ ക്ലബ്ബിനായി 387 മത്സരങ്ങൾ കളിച്ചു, ഈ കാലയളവില്‍  164 ഗോളുകളും 64 അസിസ്റ്റുകളും അദ്ദേഹം ക്ലബിന്  സംഭാവന ചെയ്തിട്ടുണ്ട്.താരവും ലെസ്ട്ടര്‍ സിറ്റിയുമായുള്ള കരാര്‍ ഒരു വര്‍ഷം കൂടിയേ ബാക്കിയുള്ളൂ.

Manchester United 'eyeing late move for Jamie Vardy'

ലെസ്റ്റര്‍ താരത്തിന് കരാര്‍ നീട്ടി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്,എന്നാല്‍ അദ്ദേഹത്തിന് ക്ലബില്‍ തുടരാന്‍ താല്‍പര്യം ഉണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വേനൽക്കാലത്ത് ഓൾഡ് ട്രാഫോർഡിൽ തുടരുമെന്ന് തോന്നുന്നു, പക്ഷേ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് റെഡ് ഡെവിൾസ് ഒരു ക്ലാസിക്ക് സ്ട്രൈക്കറേ തിരയുകയാണ്.അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അൽവാരോ മൊറാറ്റ, പാരീസ് സെന്റ് ജെർമെയ്‌ന്റെ മൗറോ ഇക്കാർഡി എന്നിവരും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

 

 

Leave a comment