European Football Foot Ball Top News transfer news

റയോ വലക്കാനോക്കെതിരായ മത്സരത്തിനു മുന്നേ ബാഴ്സക്ക് 4-5 കളിക്കാരെ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന് സ്പാനിഷ്‌ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്

August 12, 2022

റയോ വലക്കാനോക്കെതിരായ മത്സരത്തിനു മുന്നേ ബാഴ്സക്ക് 4-5 കളിക്കാരെ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന് സ്പാനിഷ്‌ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്

ശനിയാഴ്ച രാത്രി ക്യാമ്പ് നൗവിൽ റയോ വല്ലെക്കാനോയ്‌ക്കൊപ്പം ബാഴ്‌സലോണ തങ്ങളുടെ 2022/23 ലാ ലിഗ കാമ്പെയ്‌ൻ ആരംഭിക്കാന്‍ ഒരുങ്ങുന്നു.പ്രീ സീസണിലെ ഫോം ആരാധകര്‍ക്ക് ആവേശം നല്‍കുന്നുണ്ട് എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടീം കാമ്പ് നേരിയ പരിഭ്രാന്തിയില്‍ ആണ്.ബാഴ്സക്ക് അവരുടെ പുതിയ സൈനിംഗുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് തന്നെ അതിനു കാരണം.ഫ്രാങ്ക് കെസി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, റാഫിൻഞ്ഞ, റോബർട്ട് ലെവൻഡോവ്‌സ്‌കി, ജൂൾസ് കൗണ്ടെ എന്നിവരുടെ സൈനിംഗ് ഒന്നും ബാഴ്സക്ക് റെജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ക്ലബുമായുള്ള കരാർ പുതുക്കലിനുശേഷം ബ്ലൂഗ്രാനക്ക് ഒസ്മാൻ ഡെംബെലെയെയും സെർജി റോബർട്ടോയെയും രജിസ്റ്റർ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നത് പ്രശ്നങ്ങള്‍ വഷളാക്കുന്നു.ക്ലബ് അധികൃതർ ആവശ്യമായ ഡോക്യുമെന്റേഷൻ ലാ ലിഗയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ശനിയാഴ്ച രാവിലെയോടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.എന്നാല്‍ അവര്‍ക്ക് വെറും നാലോ അഞ്ചോ താരങ്ങളെ മാത്രമേ റെജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്ന് പത്രപ്രവർത്തകൻ അഡ്രിയ സോൾഡെവില പറഞ്ഞിട്ടുണ്ട്.അത്തരമൊരു സംഭവം നടക്കുകയാണെങ്കില്‍ സാവി ആരെ ആയിരിക്കും ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് ലോക ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ഒരു സംഭവം തന്നെ ആയിരിക്കും.ലിസ്റ്റില്‍ ഉള്ളവരില്‍ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ കാര്യം ആയിരിക്കും ബാഴ്സ ആദ്യം നടത്തുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

നാല് കളിക്കാരേ മാത്രമേ ബാഴ്സക്ക് റെജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എങ്കില്‍ നിങ്ങളുടെ അഭിപ്രായത്തില്‍ അത് ആരെല്ലമായിരിക്കും ? ഉത്തരം കമന്റ്റില്‍ !!!

Leave a comment