ബയർ ലെവർകുസന്റെ മൗസ ഡയബിക്ക് വേണ്ടി നീക്കം നടത്താന്‍ ആഴ്സണല്‍
ബയേർ ലെവർകൂസന്റെ ആക്രമണകാരിയായ മൗസ ഡയബിക്ക് വേണ്ടി ആഴ്സണൽ സമ്മർ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനത്തോടെ നീക്കത്തിന് വേണ്ടി തന്ത്രം മെനയുന്നതായി ആരോപണം.കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി താരം പുറത്തെടുത്ത പ്രകടനത്തിന് ശേഷം അദ്ദേഹത്തിന് വേണ്ടി പല മുന്‍ നിര യൂറോപ്പിയന്‍ ക്ലബുകളും താല്പര്യം അറിയിച്ചിരുന്നു.
32 ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 12 അസിസ്റ്റുകളും ഡയബി ലെവർകൂസന് വേണ്ടി നേടിയിട്ടുണ്ട്. ലെവർകൂസന് ലീഗില്‍ മൂന്നാം സ്ഥാനത് എത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.ന്യൂകാസിൽ യുണൈറ്റഡ് താരത്തിനു വേണ്ടി ശ്രമങ്ങള്‍ നടത്തിയിരുന്നു എങ്കിലും ഇപ്പോൾ ഡയബിയോടുള്ള താൽപ്പര്യം അവര്‍ അവസാനിപ്പിച്ചതായി മനസ്സിലാക്കുന്നു.മൈക്കൽ അർട്ടെറ്റയുടെ ഇതുവരെയുള്ള പ്രകടനത്തില്‍ ആഴ്സണല്‍ മാനെജ്മെന്റ് ബോര്‍ഡ് വളരെ സന്തുഷ്ട്ടര് ആണെന്നും ടീമിന്റെ നിലവാരം വര്‍ധിപ്പിക്കുന്നതിന് ആര്‍റെറ്റക്ക് വേണ്ടി ഇനിയും സൈനിംഗ് നടത്താന്‍ അവര്‍ തയ്യാര്‍ ആണ് എന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.