നാലാം ടി20 മത്സരത്തിൽ ഇന്ത്യയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ വെസ്റ്റ് ഇൻഡീസ്; സഞ്ജു ടീമിൽ
പരമ്പരയിലെ നാലാം ടി20 മത്സരത്തിൽ ഇന്ത്യയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ നിക്കോളാസ് പുരാൻ. മോശം കാലാവസ്ഥയും മഴയും മൂലം വൈകി ആരംഭിക്കുന്ന മത്സരത്തിൽ മൂന്നു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇതുവരെ മോശം പ്രകടനം കാഴ്ച്ചവെച്ച ശ്രേയസ് അയ്യരിനു പകരം മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയതാണ് അതിൽ ശ്രദ്ധേയം.
സഞ്ജുവിനെ കൂടാതെ ഹാർദിക് പാണ്ഡ്യ, രവി അശ്വിൻ എന്നിവർക്കു പകരം രവി ബിഷ്ണോയി, അക്സർ പട്ടേൽ എന്നിവരും ഇന്ത്യൻ ടീമിൽ നാലാം ടി20 മത്സരത്തിനായുള്ള ടീമിൽ ഇടംപിടിച്ചു. വിന്‍ഡീസില്‍ കളിച്ച ആദ്യ മൂന്ന് ടി20 മത്സരങ്ങള്‍ക്കുശേഷം അമേരിക്കയാണ് നാലും അഞ്ചും മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നടക്കുക.
ടീം:
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (നായകൻ), സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ദീപക് ഹൂഡ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, അവേഷ് ഖാൻ, ഭുവനേശ്വര്‍ കുമാർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്
വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്സ്, നിക്കോളാസ് പുരാൻ (നായകൻ), റോവ്മാൻ പവൽ, ഷിമ്റോൺ ഹെറ്റ്മെയർ, ഡെവൺ തോമസ്, ജേസൺ ഹോൾഡർ, ഡൊമിനിക് ഡ്രെക്സ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്