ഇന്ത്യ-വിൻഡീസ് നാലാം ടി20; മഴമൂലം ടോസ് വൈകുന്നു
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലെ ടോസ് മഴയും മോശം കാലാവസ്ഥയും മൂലം വൈകുന്നു. ഇന്ത്യന്‍ സമയം രാത്രി 7.30ന് ആണ് മത്സരത്തിന്റെ ടോസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മത്സരത്തിന് തൊട്ടു മുമ്പുവരെ ഇടക്കിടെ മഴ പെയ്തതുമൂലം ടോസ് വൈകുകയാണ്.
വിന്‍ഡീസില്‍ കളിച്ച ആദ്യ മൂന്ന് ടി20 മത്സരങ്ങള്‍ക്കുശേഷം അമേരിക്കയാണ് നാലും അഞ്ചും മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നടക്കുക.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം വിന്‍ഡീസ് ജയിച്ചു. മൂന്നാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടു നില്ക്കുകയാണിപ്പോള്. ഇന്ന് ഫ്ലോറിഡയിൽ നടക്കുന്ന നാലാം മത്സരം ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാനാവും. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ പിച്ചിന്റെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.