ശാസ്ത്രിയുടെ നിര്‍ദേശത്തിനിതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര
ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരക്ഷമത ഉയര്‍ത്താനായി റാങ്കിംഗില്‍ ആദ്യ ആറ് സ്ഥാനത്തു വരുന്ന രാജ്യങ്ങള്‍ മാത്രം ടെസ്റ്റ് കളിക്കണമെന്ന മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രിയുടെ നിര്‍ദേശത്തിനിതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്ത്.
ശാസ്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ ലോക ക്രിക്കറ്റ് തന്നെ തകര്‍ന്നടിയുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. എല്ലാ രാജ്യങ്ങളും ടെസ്റ്റ് കളിക്കുന്നതിന് പകരും ഏറ്റവും മികച്ച അഞ്ചോ ആറോ ടീമുകള്‍ മാത്രം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചാല്‍ മത്സരങ്ങളുടെ നിലവാരം ഉയരുമെന്നായിരുന്നു ശാസ്ത്രിയുടെ നിര്‍ദേശം.
എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് വേണമെങ്കില്‍ പല തലങ്ങളില്‍ കളിക്കാം. പക്ഷെ മികച്ച കുറച്ച് ടീമുകള്‍ മാത്രം ടെസ്റ്റ് കളിച്ചാല്‍ മതിയെന്ന നിര്‍ദേശം നടപ്പിലാക്കിയാല്‍ ലോക ക്രിക്കറ്റ് തന്നെ തകരുന്ന വക്കിലേക്ക് നീങ്ങുമെന്നു പറഞ്ഞ ചോപ്ര ഇതിനു പുറമെ ആദ്യ ആറ് റാങ്കിലുള്ള ടെസ്റ്റ് രാജ്യങ്ങലെ ആരാണ് തെരഞ്ഞെടുക്കുകയെന്നും ഈ സമയം മറ്റ് ടീമുകള്‍ എന്തു ചെയ്യുമെന്നും ചോപ്ര ചോദിച്ചു.