വെസ്റ്റ് ഇൻഡീസിനെതിരായ അവസാന രണ്ട് ടി20യിലും രോഹിത്ത് കളിക്കുമെന്ന് റിപ്പോർട്ട്
വെസ്റ്റ് ഇൻഡീസിനെതിരായ അവസാന രണ്ട് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഉണ്ടായിരിക്കും. മൂന്നാം ടി20യിൽ 5 പന്തിൽ 11 റൺസ് എടുത്ത് ബാറ്റിംഗിനിടെ വലംകൈയ്ക്ക് പരിക്കേറ്റ് പിൻമാറിയ ഇന്ത്യൻ നായകൻ വരുന്ന മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വാർത്തകൾ പുറത്തുവരുന്നത്.
.രോഹിത്തിന് നടുവേദനയുണ്ടെന്ന് ബിസിസിഐ ട്വിറ്ററിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ അവസാന രണ്ട് ടി 20 മത്സരങ്ങൾക്കായി താരം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ബിസിസിഐയുടെ പ്രസ്താവന. അവസാന രണ്ട് ടി20 മത്സരങ്ങളിൽ രോഹിതിന് വിശ്രമം നൽകണമെങ്കിൽ ഓപ്പണറായി ഇഷാൻ കിഷനെ ഇറക്കാൻ ഇന്ത്യയ്ക്ക് അവസരമുണ്ട്.
അതേസമയം ആരാണ് ടീമിനെ നയിക്കുകയെന്നത് മാത്രമാകും ചോദ്യം. റിഷഭ് പന്തും ഹാർദിക് പാണ്ഡ്യയും അടുത്ത കാലത്ത് ഇന്ത്യയെ നയിച്ചിട്ടുള്ളതിനാൽ രോഹിത്തിന് വിശ്രമം നൽകാൻ ഇന്ത്യ തീരുമാനിച്ചാൽ ഇവരിൽ ആരാകും നായകനാവുക എന്ന ചോദ്യമാണ് ബിസിസിഐയ്ക്ക് മുന്നിൽ നിലനിൽക്കുന്ന വലിയ പ്രതിസന്ധി.