Cricket Cricket-International Top News

ക്രിക്കറ്റിനെ ഒളിംപിക്‌ ഇനമാക്കാനുള്ള നീക്കം വിജയം കാണുന്നു

August 4, 2022

author:

ക്രിക്കറ്റിനെ ഒളിംപിക്‌ ഇനമാക്കാനുള്ള നീക്കം വിജയം കാണുന്നു

ക്രിക്കറ്റിനെ ഒളിംപിക്‌ ഇനമാക്കാനുള്ള നീക്കം വിജയം കാണുന്നു. 2028 ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങളില്‍ നിര്‍ണായക ചുവടുവെപ്പ്. ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഉൾപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

ക്രിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിക്കാന്‍ ഐസിസിയെ ഓദ്യോഗികമായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടുപിന്നാലെയാണ് ഐഒസി ഗെയിമിനെ പട്ടികയിലുള്‍പ്പെടുത്തിയത്. 1900ലെ പാരീസ് ഒളിംപിക്‌സില്‍ മാത്രമാണ് ക്രിക്കറ്റ് ഗെയിംസില്‍ ഇനമായിട്ടുള്ളൂ. ക്രിക്കറ്റിനെ ഒളിംപിക്‌സിൽ ഉൾപ്പെടുത്തുമോ എന്നതിൽ അന്തിമ തീരുമാനം 2023 മധ്യത്തോടെ ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ യോഗത്തിന് മുന്നോടിയായുണ്ടായേക്കുമെന്നാണ് വാർത്തകൾ.

ക്രിക്കറ്റിനെ കൂടാതെ ബേസ്‌ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ലാഗ് ബോള്‍, ലക്രോസ്, ബ്രേക്ക് ഡാന്‍സ്, കരാട്ടെ, കിക്ക്-ബോക്‌സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍‌സ്‌പോര്‍ട് എന്നിവയാണ് ഒളിംപിക്‌സിനായി പരിഗണിക്കേണ്ട കായികയിനങ്ങളുടെ പട്ടികയില്‍ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.

Leave a comment