വിന്‍ഡീസ്-ഇന്ത്യ ടി20 പരമ്പരയിലെ അവസാന മത്സരങ്ങള്‍ ഫ്ലോറിഡയിൽ ത
വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെ രണ്ടു മത്സരങ്ങൾ മുന്‍നിശ്ചയിച്ച പ്രകാരം ഫ്ലോറിഡയിൽ നടക്കുമെന്നുറപ്പായി. നിലനിന്നിരുന്ന കളിക്കാരുടെ വീസ പ്രശ്നം പരിഹരിച്ചതിനാലാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിരിക്കുന്നത്.
ഗയാന പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ടീമുകളുടെ യാത്രാ പ്രശ്നം പരിഹരിച്ചത് എന്നാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ട്. നയതന്ത്ര ഇടപെടല്‍ നടത്തിയതിന് ഗയാന പ്രസിഡന്റിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നന്ദി അറിയിച്ചു. വീസ ലഭിക്കാത്തതിനാല്‍ രണ്ട് ദിവസമായി ഇരു ടീമുകളിലേയും താരങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു.
അമേരിക്കയിലെ ഫ്ലോറിഡയില്‍ ഓഗസ്റ്റ് 6, 7 തിയതികളിലാണ് അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ നടക്കുക. വീസ ലഭിക്കാത്തതിനാല്‍ രണ്ട് ദിവസമായി ഇരു ടീമുകളിലേയും ചില താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റേയും യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ 14 പേര്‍ക്കാണ് വീസ അനുമതി ലഭിക്കാതിരുന്നത്. മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ്.