മൂന്നാം ടി20യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ കിടിലൻ ജയമൊരുക്കി സൂര്യകുമാർ യാദവ്
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ കിടിലൻ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മയേഴ്സിന്റെ അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 50 പന്തില്‍ 73 റണ്‍സെടുത്ത മയേഴ്സ് ആണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗിൽ 5 പന്ത് ബാക്കി നില്‍ക്കെയാണ് വിജയം നേടിയത്. ഇന്ത്യയ്ക്കായി ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് 44 പന്തില്‍ 76 റണ്‍സ് നേടി. 8 ഫോറുകളും, 4 സിക്സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ്. ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവിനൊപ്പം ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 5 പന്തില്‍ 11 റണ്‍സുമായി റിട്ടേര്‍ഡ് ഹെര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ എത്തിയ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് സൂര്യകുമാര്‍ യാദവ് വിജയസഖ്യം ഉണ്ടാക്കി. ഇന്ത്യന്‍ സ്കോര്‍ 135 ആയപ്പോഴാണ് സൂര്യകുമാര്‍ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യ വിജയ തീരം അടുത്തിരുന്നു. 26 പന്തില്‍ 33 റണ്‍സുമായി റിഷഭ് പന്ത് ഇന്ത്യന്‍ വിജയം അനായാസമാക്കി.