യുണൈറ്റഡിന് കീഴില്‍ എറിക് ടെൻ ഹാഗിന്റെ ആദ്യ തോല്‍വി
ഓസ്ലോയിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 1-0 ന് ജയിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരെന്ന നിലയിൽ എറിക് ടെൻ ഹാഗ് തന്റെ ആദ്യ തോൽവി ഏറ്റുവാങ്ങി.കളി തീരാനിരിക്കെ ജോവോ ഫെലിക്സ് നേടിയ ഏക ഗോൾ ആണ് ആവേശകരമായ ഏറ്റുമുട്ടലിലെ വിജയിയെ തീരുമാനിച്ചത്.

മാർക്കസ് റാഷ്ഫോർഡും ഹാരി മഗ്വെയറും യുണൈറ്റഡിന് വേണ്ടി സ്കോര്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു.ഓസ്ട്രേലിയ പര്യടനത്തിൽ മൂന്ന് വിജയങ്ങൾക്കും സമനിലയ്ക്കും ശേഷം വേനൽക്കാലത്ത് റെഡ് ഡെവിള്‍സിന് ആദ്യ തിരിച്ചടി നേരിട്ടു.രാത്രിയിൽ അസുഖം ബാധിച്ചതിനെത്തുടർന്ന് ജാഡൻ സാഞ്ചോ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല.മഗ്വേർ, റാഷ്ഫോർഡ്, ബ്രൂണോ ഫെർണാണ്ടസ്, ആന്റണി മാർഷ്യൽ എന്നിവരടങ്ങുന്ന ശക്തമായ ടീമിനെ തിരഞ്ഞെടുത്തുകൊണ്ട് അടുത്ത ആഴ്ച ബ്രൈറ്റണെതിരായ പ്രീമിയർ ലീഗ് ഓപ്പണറിനുള്ള തന്റെ ആദ്യ ഇലവനെ കുറിച്ച് ടെൻ ഹാഗ് നേരിയ സൂചന നൽകി.