ഇംഗ്ലീഷ് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറി എന്ന റെക്കോർഡ് സ്വന്തമാക്കി മൊയീന്‍ അലി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20-യിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കി മൊയീന്‍ അലി. ഒരു ഇംഗ്ലീഷ് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറി എന്ന റെക്കോർഡാണ് അലി തന്റെ പേരിലാക്കിയത്. വെറും 16 പന്തിലാണ് താരത്തിന്റെ അർധസെഞ്ചുറി നേട്ടം.17 പന്തില്‍ 50 റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റണിന്റെ റെക്കോര്‍ഡാണ് അലി മറികടന്നത്.
ആറ് സിക്സും രണ്ട് ഫോറും നേടിയ അലി 18 പന്തില്‍ 52 റണ്‍സുമായാണ് പുറത്തായത്. സ്ട്രൈക്ക് റേറ്റ് ആവട്ടെ 288.89. അലിയുടേയും ജോണി ബെയര്‍സ്റ്റോയുടേയും (53 പന്തില്‍ 90) കരുത്തില്‍ 234 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. എട്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിംഗ്സ്.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനാണ് സാധിച്ചത്. 72 റണ്‍സ് നേടിയ ട്രിസ്റ്റന്‍ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. റീസ് ഹെന്‍ഡ്രിക്സ് 57 റണ്‍സെടുത്തു.