ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വരുമെന്ന പ്രവചനവുമായി പോണ്ടിംഗ്
ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വരുമെന്ന പ്രവചനവുമായി മുൻ ഓസ്ട്രേലിയൻ നായകനും ലോകകപ്പ് ജേതാവുമായ റിക്കി പോണ്ടിംഗ്. ഹോം നേട്ടം ഓസ്ട്രേലിയക്കായിരിക്കുമെന്ന വസ്തുത ഊന്നിപ്പറയുന്ന പോണ്ടിംഗ് ലോകകപ്പ് വിജയത്തിനായി കുറച്ച് ഭാഗ്യം ആവശ്യമാണെന്നും പറഞ്ഞു.
മുൻ ഓസ്ട്രേലിയൻ നായകൻ ഇംഗ്ലണ്ടിനെ ഫേവറിറ്റുകളിൽ ഒന്നായി വിശേഷിപ്പിക്കുകയും വൈറ്റ്-ബോൾ ഫോർമാറ്റിൽ ത്രീ ലയൺസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും പറഞ്ഞു. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ടീം കോച്ച് മാത്യു മോട്ടിനെയും പോണ്ടിംഗ് അഭിനന്ദിക്കുകയും ഓസ്ട്രേലിയ വനിതാ ടീമുമായുള്ള അദ്ദേഹത്തിന്റെ പ്രവർത്തിൽ സന്തുഷ്ടനായിരുന്നെന്നും വ്യക്തമാക്കി.
ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ കളിക്കുമെന്ന് താൻ കരുതുന്നു. എന്നാൽ ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിക്കുമെന്ന് എനിക്ക് പറയേണ്ടിവരുമെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു. നിലവിലെ ചാമ്പ്യൻമാർക്ക് ഹോം സാഹചര്യങ്ങൾ മുതലെടുക്കാനാവുമെന്നും താരം വ്യക്തമാക്കി.