Cricket Cricket-International Top News

ഏകദിന ക്രിക്കറ്റിനോട് പാണ്ഡ്യയും വിടപറയുന്നോ? സൂചന നൽകി ശാസ്ത്രി

July 23, 2022

author:

ഏകദിന ക്രിക്കറ്റിനോട് പാണ്ഡ്യയും വിടപറയുന്നോ? സൂചന നൽകി ശാസ്ത്രി

ഇന്ത്യന്‍ ഓൾ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ക്രിക്കറ്റിനോട് അധികം വൈകാതെ വിടപറയുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഏത് ഫോര്‍മാറ്റില്‍ കളിക്കണമെന്ന കാര്യത്തില്‍ ഹാര്‍ദിക്കിന് വ്യക്തമായ ധാരണയുണ്ടെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റ് മതിയാക്കിയതിനു പിന്നാലെ ഏറെ ചർച്ചകളാണ് ഇതിനെ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്നത്. കളിക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ള ഫോര്‍മാറ്റില്‍ മാത്രം കളിക്കാന്‍ പോകുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. ഏകദിന ക്രിക്കറ്റ് പിന്തള്ളപ്പെടുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. ഹാര്‍ദ്ദിക്കിന്‍റെ കാര്യത്തില്‍ മാത്രമല്ല, മറ്റ് പല താരങ്ങളും സ്റ്റോക്സിന്‍റെ മാതൃക പിന്തുടരുമെന്നും മുൻപരിശീലകൻ പറഞ്ഞു.

ഏകദിന ക്രിക്കറ്റിന്‍റെ പ്രസക്തി ലോകകപ്പുകളില്‍ മാത്രമായി ചുരുങ്ങും. പക്ഷെ അതിനും സമ്മാനത്തുകയും പ്രതിഫലവും മറ്റും ഐസിസി കൂട്ടേണ്ടിവരും. ഏകദിന ലോകകപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കളിക്കാര്‍ ഏകദിനങ്ങള്‍ മതിയാക്കി തങ്ങള്‍ക്ക് ഇഷ്ടമുള്ള ഫോര്‍മാറ്റില്‍ മാത്രം തുടരുമെന്നും ശാസ്ക്രി സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

Leave a comment