ഡാനി ആൽവസ് മെക്സിക്കന്‍ ക്ലബായ പുമാസിലെത്തി
സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ വിട്ട ബ്രസീലിയന്‍ താരം ഡാനി ആൽവസ് മെക്സിക്കന്‍ ക്ലബായ പുമാസിലെത്തി. കാറ്റാലൻ ടീമുമായുള്ള അവസാനിച്ചതോടെയാണ് ആല്‍വേസ് മെക്സിക്കോയിലേക്ക് ചേക്കേറിയിരിക്കുന്നത്.
ക്ലബില്‍ ചേരുന്നിതനായുള്ള മെഡിക്കല്‍ നടപടികള്‍ ആൽവസ് പൂര്‍ത്തിയായിട്ടുണ്ട്. നേരത്തെ 2008 മുതല്‍ 2016 വരെ ബാഴ്സലോണില്‍ കളിച്ചിരുന്ന താരം വീണ്ടും അവസാന സീസണില്‍ കാറ്റാലന്‍ ക്ലബില്‍ തിരിച്ചെത്തുകയായിരുന്നു. രണ്ടാം വരവില്‍ കാറ്റാലന്‍ ക്ലബിനായി 17 മത്സരം കളിക്കാനും ഒരു ഗോള്‍ സ്വന്തമാക്കാനും ബ്രസീലിയന്‍ താരത്തിന് കഴിഞ്ഞിരുന്നു.
കരിയറില്‍ 43 കിരീടങ്ങള്‍ സ്വന്തമാക്കിയാണ് ആൽവസ് പുതിയ ക്ലബിലേക്ക് ചേക്കേറുന്നത്. ബ്രസീസിയന് ക്ലബായ സാവോ പോളോയില്‍ നിന്നായിരുന്നു സഹതാരമായിരുന്ന സാവിയെ സഹായിക്കുന്നതിന് വേണ്ടി ആല്‍വേസ് ബാഴ്സലോണയില്‍ തിരിച്ചെത്തിയത്. 2001-ല്‍ ബ്രസീലിയന്‍ ക്ലബായ ബഹിയയില്‍ നിന്നാണ് ആല്‍വേസ് പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. പിന്നീട് സെവിയ്യ, ബാഴ്സലോണ, യുവെന്റസ്, പിഎസ്ജി, സാവോ പോളോ തുടങ്ങിയ ക്ലബുകള്‍ക്കായും ഡാനി ആൽവസ് ജേഴ്സിയണിഞ്ഞിട്ടുണ്ട്.