കൂണ്ടേയുടെ വരവോടെ ചെല്‍സി സീസർ അസ്പിലിക്യൂറ്റക്ക് വാതില്‍ തുറന്ന് കൊടുക്കുമെന്ന് ടൈംസ്
ചെൽസി ഡിഫൻഡർ സീസർ അസ്പിലിക്യൂറ്റ ബാഴ്സലോണയിൽ ചേരുന്നതിൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞ കുറച്ച് മാസങ്ങളായി 32 കാരനായ താരം കറ്റാലൻ ഭീമന്മാരുമായി ട്രാന്‍സ്ഫര്‍ വാര്‍ത്തകളില്‍ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരു ഫുൾ ബാക്ക് ആയും സെൻട്രൽ ഡിഫൻഡറായും കളിക്കാനുള്ള ആസ്പിലിക്യൂറ്റയുടെ കഴിവ് ബാഴ്സലോണയ്ക്ക് നല്ല ഉപയോഗം ആയേക്കും എന്നാണ് സാവി കരുതുന്നത്.

ടൈംസ് ജേണലിസ്റ്റ് ടോം റോഡി സ്പാനിഷ് താരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അപ്ഡേറ്റ് നല്കി.ജൂൾസ് കൗണ്ടെയുമായുള്ള ഒരു കരാർ പൂര്‍ത്തിയാക്കാന്‍ ചെല്‍സി മുന്‍ പന്തിയില്‍ ആണ് എന്നും ഇത് സീസറിനു പുറത്തേക്ക് പോവാനുള്ള വാതില്‍ തുറന്നേക്കും എന്നാണ് അദ്ദേഹം കരുതുന്നത്.കൂടാതെ സെര്‍ജിനോ ഡേസ്റ്റിനു ഒരു മാതൃക താരത്തിന്റെ കുറവ് സ്പാനിഷ് താരത്തിന്റെ വരവോടെ മാറും എന്നും കാറ്റലൂണിയന്‍ ക്ലബ് വിശ്വസിക്കുന്നു.