European Football Foot Ball Top News transfer news

ബൗബക്കരി സൗമരെയേ സൈന്‍ ചെയ്യാനുള്ള 15 മില്യൺ പൗണ്ടിന്റെ മൊണാക്കോയുടെ ഓഫർ നിരസിച്ച് ലെസ്റ്റർ സിറ്റി

July 20, 2022

ബൗബക്കരി സൗമരെയേ സൈന്‍ ചെയ്യാനുള്ള 15 മില്യൺ പൗണ്ടിന്റെ മൊണാക്കോയുടെ ഓഫർ നിരസിച്ച് ലെസ്റ്റർ സിറ്റി

മൊണാക്കോയിൽ നിന്ന് 15 മില്യൺ പൗണ്ടിനു  ബൗബക്കറി സൗമാരേയ്‌ക്കയേ വില്‍ക്കാനുള്ള     ഓഫര്‍  ലെസ്റ്റർ സിറ്റി നിരസിച്ചതായി റിപ്പോർട്ട്.ഈ വേനൽക്കാലത്ത് ഫസ്റ്റ്-ടീം സൈനിംഗ് നടത്താതെ  ഇരിക്കുകയാണ്  ലെസ്റ്റർ സിറ്റി.2023-ൽ 10 പേർ കരാറിന് പുറത്തായിട്ടും മാനേജർ ബ്രെൻഡൻ റോഡ്‌ജേഴ്‌സിന് പ്രത്യേകിച്ച് ഏതു താരത്തിനെ വാങ്ങാനും താല്‍പര്യം കാണിച്ചിട്ടില്ല.

.Leicester 'reject £15m Monaco offer for Soumare'

കൂടാതെ, അടുത്ത സീസൺ ആരംഭിക്കുന്നതിന് മുമ്പ് കിംഗ് പവർ സ്റ്റേഡിയം വിടുമെന്ന് സൂചന ലഭിച്ച പ്രധാന വ്യക്തിയായ യുറി ടൈൽമാൻനെ പിടിച്ചു നിര്‍ത്തുന്നതിനു ഒരു ആകര്‍ഷകമായ ഓഫര്‍ പോലും നല്‍കാന്‍ ലെസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞിട്ടില്ല.കഴിഞ്ഞ വേനൽക്കാലത്ത് ലെസ്റ്റർ സിറ്റി 23 മില്യൺ പൗണ്ട് തുകയ്ക്ക് ആണ് ലിലെയില്‍ നിന്ന് താരത്തിനെ സൈന്‍ ചെയ്തത്.പ്രീമിയർ ലീഗിൽ വെറും 12 മത്സരങ്ങളില്‍ ആരംഭിച്ച താരത്തിനു   ലെസ്റ്റര്‍ മധ്യനിരയിൽ നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. ലീഗ് 1-ൽ ഇതിനു മുന്നേ കഴിവ് തെളിയിച്ച കളിക്കാരനെ കട്ട് പ്രൈസ് ഫീസായി സൈൻ ചെയ്യാൻ ശ്രമിച്ച് സാഹചര്യം മുതലെടുക്കാൻ ആണ്  മൊണാക്കോ ശ്രമിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Leave a comment