Cricket Cricket-International Top News

രോഹിത് ശർമ്മയുടെ പിൻഗാമിയായി പന്ത് നായകനായി എത്തണമെന്ന് അരുൺ ലാൽ

July 19, 2022

author:

രോഹിത് ശർമ്മയുടെ പിൻഗാമിയായി പന്ത് നായകനായി എത്തണമെന്ന് അരുൺ ലാൽ

രോഹിത് ശർമ്മയ്ക്ക് ശേഷം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്ത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അരുൺ ലാൽ. ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ ടെസ്റ്റിൽ സെഞ്ചുറി നേടിയതിനു പിന്നാലെ നിർണായകമായ ഏകദിനത്തിലും സെഞ്ചുറി നേടി ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കാനും താരത്തിന് സാധിച്ചിരുന്നു.

റിഷഭ് 113 പന്തിൽ പുറത്താവാതെ 125 റൺസ് നേടിയതോടെ ഇന്ത്യ ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം അനായാസം മറികടക്കുകയും 2-1 ന് പരമ്പര വിജയം സ്വന്തമാക്കാൻ ടീമിനെ സഹായിക്കുകയും ചെയ്തു. രോഹിത് തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ക്യാപ്റ്റൻസിക്കായി കുറച്ച് മത്സരാർഥികൾ ഉണ്ടെന്നും തീർച്ചയായും അവരിൽ ഒരാളാണ് പന്തെന്നുമാണ് അരുൺ ലാലിന്റെ അഭിപ്രായം

2-2ന് അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ പന്ത് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നു. ഇടംകൈ ബാറ്റ്സ്മാന്റെ സമീപകാല ഫോം ഇന്ത്യയുടെ വിജയങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തുകയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്‌തിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻസിയിൽ പന്ത് രോഹിതിന്റെ പിൻഗാമിയാകണമെന്ന് പരാമർശിച്ച ലാൽ, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ സ്ഥാനം അർഹിക്കുന്ന ഒരു ക്യാപ്റ്റന്റെ പ്രാധാന്യത്തെ പ്രത്യേകം ഓർമിക്കുകയും ചെയ്‌തിരുന്നനു. സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള പന്തിന്റെ കഴിവുകളെ മുൻതാരം ഊന്നിപ്പറഞ്ഞു. പന്തിന്റെ ആക്രമണോത്സുകത തനിക്ക് മറ്റ് കളിക്കാരെക്കാൾ മുൻതൂക്കം നൽകുന്നുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്നും ലാൽ പറഞ്ഞു.

Leave a comment