European Football Foot Ball Top News transfer news

മാർക്ക് കുക്കുറെല്ലക്ക് ബദലായി ബോർണ സോസയെ ടീമില്‍ എത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

July 19, 2022

മാർക്ക് കുക്കുറെല്ലക്ക് ബദലായി ബോർണ സോസയെ ടീമില്‍ എത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിന്റെ മാർക്ക് കുക്കുറെല്ലയ്ക്ക് ബദലായി  സ്റ്റട്ട്ഗാർട്ട് ലെഫ്റ്റ് ബാക്ക് ബോർണ സോസയെ മാഞ്ചസ്റ്റർ സിറ്റി ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ ആയി പരിഗണിക്കുന്നു.പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ഈ വേനൽക്കാലത്ത് ഒരു പുതിയ ലെഫ്റ്റ് ബാക്ക് വേണ്ടിയുള്ള തിരയലിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു, ഒലെക്‌സാണ്ടർ സിൻചെങ്കോ ഏകദേശം £30 മില്യൺ തുകക്ക് ഈ സമ്മറില്‍ സിറ്റി വിടും.

23 വയസ്സുള്ള ബ്രൈറ്റന്‍ താരത്തിനു വേണ്ടി ക്ലബ് ആവശ്യപ്പെടുന്നത് 50 മില്യൺ പൗണ്ട് ആണ്.അത് നിറവേറ്റാന്‍ സിറ്റിക്ക് താല്‍പര്യമില്ല.എന്നാല്‍ പെപ് ഗാർഡിയോളയുടെ പ്രാഥമിക ലക്ഷ്യം കുക്കുറെല്ലയാണെന്ന് മനസ്സിലാക്കുന്നു.സിറ്റി മാനേജ്മെന്റ് ലക്ഷ്യമിടുന്നത് 20 – 25 മില്യണ്‍ യൂറോ ചിലവഴിച്ച് സ്റ്റുട്ട്ഗാര്‍ട്ട് ലെഫ്റ്റ് ബാക്കിനെ വാങ്ങാന്‍ ആണ്.ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും 24-കാരനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.ആഴ്‌സനൽ, ചെൽസി, ടോട്ടൻഹാം ഹോട്‌സ്‌പർ എന്നിവരിൽ നിന്ന് താൽപ്പര്യം ആകർഷിച്ച സോസ, 2018 ൽ ഡിനാമോ സാഗ്രെബിൽ നിന്ന് ആണ് ജര്‍മന്‍ ടീമില്‍ ചേര്‍ന്നത്.

Leave a comment