European Football Foot Ball Top News transfer news

ലിവർപൂളിന്റെ ബെൻ ഡേവിസിന് 4 മില്യൺ പൗണ്ടിന്റെ കരാര്‍ നല്‍കാന്‍ റേഞ്ചേഴ്സ്

July 19, 2022

ലിവർപൂളിന്റെ ബെൻ ഡേവിസിന് 4 മില്യൺ പൗണ്ടിന്റെ കരാര്‍ നല്‍കാന്‍ റേഞ്ചേഴ്സ്

4 മില്യൺ പൗണ്ടിന് സെന്റർ ബാക്ക് ബെൻ ഡേവീസിനെ സൈൻ ചെയ്യാൻ റേഞ്ചേഴ്സ് ലിവർപൂളുമായി ധാരണയിലെത്തിയിട്ടുണ്ട്.ഡച്ച് വമ്പൻമാരായ അയാക്‌സിലേക്ക് ചേക്കേറാനൊരുങ്ങുന്ന കാൽവിൻ ബാസിക്ക് പകരക്കാരനായാണ് റേഞ്ചേഴ്സ്  26-കാരനെ കണ്ടെത്തിയത്.ആഡ്-ഓണുകൾക്കൊപ്പം 27 മില്യൺ യൂറോക്ക് ആണ് ബാസി റേഞ്ചേഴ്സ് വിടുന്നത്.2020-ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഏകദേശം £230,000-ന് വാങ്ങിയതാണ് റേഞ്ചേഴ്സ് കാൽവിൻ ബാസിയേ.

Rangers 'agree £4m deal for Liverpool's Ben Davies'

ദി ഗാർഡിയൻ പറയുന്നതനുസരിച്ച്, 2021 ജനുവരിയിൽ ലിവർപൂൾ ഏകദേശം 500,000 പൗണ്ടിന് വാങ്ങിയ ഡേവിസിന്റെ 4 മില്യൺ പൗണ്ട് സൈനിംഗ് പൂർത്തിയാക്കാൻ റേഞ്ചേഴ്‌സ് തയ്യാറാണ്.റെഡ്സിന് വേണ്ടി കളിക്കുന്നതിനു മുന്പ് ഡേവീസ് ലീഗ് വണ്ണിലും ചാമ്പ്യൻഷിപ്പിലും ലില്ലിവൈറ്റ്സിനൊപ്പം ഏഴ് വർഷത്തെ വിജയകരമായ സ്പെൽ ആസ്വദിച്ചിട്ടുണ്ട്.താരം ക്ലബ്ബിനായി ഒരു മത്സരത്തിലും ഇതുവരെ സീനിയർ താരമായി  പ്രത്യക്ഷപ്പെട്ടിട്ടില്ല. 2021-22 കാമ്പെയ്‌ൻ ഷെഫീൽഡ് യുണൈറ്റഡിനൊപ്പം ലോണിൽ ചെലവഴിച്ച ഡേവീസ്, ഇപ്പോൾ ഗ്ലാസ്‌ഗോയിലേക്ക് മാറുന്നതിനോട് അടുക്കുകയാണ്, അവിടെ പതിവ് ഫസ്റ്റ്-ടീം ഫുട്‌ബോൾ കളിക്കാന്‍ താരം തയ്യാറാണ്.

Leave a comment

Your email address will not be published. Required fields are marked *