European Football Foot Ball Top News transfer news

റാഫിൻഞ്ഞക്ക് ബദലായി ബയേൺ മ്യൂണിക്കിന്റെ ലെറോയ് സാനെയെ ലക്ഷ്യമിട്ട് ആഴ്സണല്‍

July 19, 2022

റാഫിൻഞ്ഞക്ക് ബദലായി ബയേൺ മ്യൂണിക്കിന്റെ ലെറോയ് സാനെയെ ലക്ഷ്യമിട്ട് ആഴ്സണല്‍

ബയേൺ മ്യൂണിക്കിന്റെ വിങ്ങർ ലെറോയ് സാനെയേ  റാഫിൻഞ്ഞക്ക്   പകരക്കാരനായി ആഴ്സണൽ കണ്ടെത്തിയിരുന്നു.നീണ്ട ട്രാൻസ്ഫർ സാഗയ്ക്ക് ശേഷം ബ്രസീലിയന്‍ താരമായ റാഫിൻഞ്ഞയേ ബാഴ്സ സൈന്‍ ചെയ്തു.ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് ആഴ്സണൽ ഇപ്പോഴും ഒരു പുതിയ വൈഡ് മാൻ വിങ്ങര്‍ക്ക് വേണ്ടി വിപണിയിലാണ്.

Arsenal identify Leroy Sane as Raphinha alternative?

ജേണലിസ്റ്റ് ബെൻ ജേക്കബ്സ് പറയുന്നതനുസരിച്ച്, ആഴ്‌സണലിൽ നിന്നുള്ള സാനെ വലിയ ഒരു ചര്‍ച്ചാവിഷയം ആയി മാറിയിരിക്കുന്നു.നിലവിലെ ജാലകത്തിൽ അലയൻസ് അരീന വിടാൻ 59 മില്യൺ പൗണ്ട് വിലയുള്ള താരത്തിനു വേണ്ടി റയല്‍ മാഡ്രിഡും നീക്കം നടത്തിയേക്കാം എന്ന വാര്‍ത്തയും നിലവില്‍ ഉണ്ട്.മാഞ്ചസ്റ്റർ സിറ്റിയിൽ ആയിരുന്ന കാലത്ത് ആഴ്സണൽ ബോസ് മൈക്കൽ അർട്ടെറ്റയ്‌ക്കൊപ്പം സാനെ പ്രവർത്തിച്ചിട്ടുണ്ട്, 26 കാരനായ സാനെക്ക് ആര്‍ട്ടെട്ട ആഴ്സണല്‍ പ്രോജക്റ്റില്‍ വളരെ അധികം വിശ്വാസവും  ഉണ്ട്.

Leave a comment