ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം തട്ടകത്തിൽ നടക്കാനിരിക്കുന്ന ആറ് മത്സരങ്ങളുടെ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ട്വന്റി20, ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഹജ്ജ് തീർഥാടനത്തെ തുടർന്ന് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിന്നതിന് ശേഷം സ്റ്റാർ യോർക്ക്ഷെയർ സ്പിന്നർ ആദിൽ റഷീദ് രണ്ട് ടീമുകളിലേക്കും തിരിച്ചെത്തി.
ഇന്ത്യയ്ക്കെതിരായ ടി20 പരമ്പര നഷ്ടമായ ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ശേഷം ഡർഹാം പേസർ മാത്യു പോട്ട്സിനെ ഏകദിന ടീമിൽ ഇംഗ്ലണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം മൂന്ന് മത്സരങ്ങളുള്ള ടി20 ടീമിൽ നിന്ന് ബെൻ സ്റ്റോക്സ് വിട്ടുനിൽക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വരാനിരിക്കുന്ന ദി ഹൺഡ്രഡ് ടൂർണമെന്റിന്റെ ഭാഗമാകുന്നതിനാലാണ് സ്റ്റോക്സ് വിട്ടുനിൽക്കുന്നത്.
ഇംഗ്ലണ്ട് ഏകദിന ടീം: ജോസ് ബട്ട്ലർ, മോയിൻ അലി, ജോണി ബെയർസ്റ്റോ, ബ്രൈഡൻ കാർസെ, സാം കുറാൻ, ലിയാം ലിവിംഗ്സ്റ്റൺ, ക്രെയ്ഗ് ഓവർട്ടൺ, മാത്യു പോട്ട്സ്, ആദിൽ റഷീദ്, ജോ റൂട്ട്, ജേസൺ റോയ്, ഫിൽ സാൾട്ട്, ബെൻ സ്റ്റോക്സ്, ഡേവിഡ്, റീസ് ടോപ്ലി, വില്ലി.
ഇംഗ്ലണ്ട് ടി20 ടീം: ജോസ് ബട്ട്ലർ, മോയിൻ അലി, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാൻ, റിച്ചാർഡ് ഗ്ലീസൺ, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റഷീദ്, ജേസൺ റോയ്, ഫിൽ സാൾട്ട്, റീസ് ടോപ്ലി, ഡേവിഡ് വില്ലി.