വിരാട് കോലിക്ക് ഇടവേള അനിവാര്യമെന്ന് വ്യക്തമാക്കി മൈക്കല്‍ വോണ്‍
വിരാട് കോലിക്ക് ഇടവേള അനിവാര്യമെന്ന് വ്യക്തമാക്കി മുൻ ഇംഗ്ലണ്ട് താരവും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലും കിംഗിന് കാലിടറിയതോടെ താരത്തിന് ഒരിടവേള അനിവാര്യമാണെന്ന് മുന്‍താരം അഭിപ്രായപ്പെടുന്നത്.
കരിയറിലെ ഏറ്റവും മോശം ഫോം പിന്തുടരുന്നതിനാൽ ഇംഗ്ലണ്ട് പര്യടനത്തില്‍ ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും കോലിക്ക് കാലിടറുകയാണ്. കോലി എപ്പോള്‍ ബാറ്റ് ചെയ്യുമ്പോഴും ഓക്കെയായാണ് തനിക്ക് തോന്നീട്ടുള്ളത്. ഫോമിലേക്കെത്തുമ്പോള്‍ അദ്ദേഹം നിങ്ങളെ അമ്പരപ്പിക്കും. കോലിയുടെ മൂവ്‌മെന്‍റിലോ സാങ്കേതികതയിലോ താന്‍ പ്രശ്‌നങ്ങള്‍ കാണുന്നില്ല. സാന്ദര്‍ഭികമായി മാത്രം പിഴവുകള്‍ വരുത്തുന്നത് ശ്രദ്ധക്കുറവ് കാരണമാകാം.
ആയതിനാൽ കോലിക്ക് ക്രിക്കറ്റില്‍ നിന്നൊരു ഇടവേള വേണമെന്നാണ് വിശ്വസിക്കുന്നതെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിംഗ്സുകളാണ് കോലി കളിച്ചത്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു.