ഹക്കിം സിയെച്ച് ഏജന്റിൽ നിന്ന് വേർപിരിഞ്ഞു ; അദ്ദേഹം തന്നെ ഇനി തന്റെ ഏജന്റ്റ് എന്ന് അറിയിച്ചു
ഈ വേനൽക്കാലത്ത് ക്ലബ് വിടാനുള്ള ശ്രമങ്ങൾക്കിടയിൽ ചെൽസി ആക്രമണകാരി ഹക്കിം സിയെച്ച് തന്റെ ഏജൻസി നഖ്ലി മൊണ്ടിയലിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചു.
മുൻ മൊറോക്കോ ഇന്റർനാഷണൽ 2021-22 സീസണിൽ തോമസ് ടുച്ചലിന്റെ കീഴിൽ ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നില്ല.അതിനാല്‍ മുഴുവന്‍ സമയ ഫുട്ബോള്‍ കളിയ്ക്കാന്‍ കഴിയുന്ന ക്ലബിലെക്ക് നീങ്ങള് ആണ് താരത്തിന്റെ ലക്ഷ്യം.

2010-ൽ ഹീരെൻവീനിൽ യൂത്ത് പ്ലെയറായിരുന്ന കാലം മുതൽ ഡച്ച് ഏജൻസിയായ നഖ്ലി മൊണ്ടിയലാണ് സിയെച്ചിനെ പ്രതിനിധീകരിക്കുന്നത്, എന്നാൽ വരും വർഷങ്ങളിൽ താൻ തന്നെ പ്രതിനിധീകരിക്കുമെന്ന് 29-കാരൻ പ്രഖ്യാപിച്ചു.”എന്നെ ഇനി നഖ്ലി മോണ്ടിയാൽ പ്രതിനിധീകരിക്കുന്നില്ല. കഴിഞ്ഞ 12 വർഷത്തിന്റെ സേവനത്തിനു നന്ദി.’സോഷ്യൽ മീഡിയയിൽ ചെൽസി താരം പോസ്റ്റ് ചെയ്തതാണ് ഇത്.ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പറയുന്നത് അനുസരിച്ച് സീരി എ ചാമ്പ്യന്മാര് ആയ മിലാന് ചെല്‍സിയുമായി ഇപ്പോഴും താരത്തിനു വേണ്ടി ചര്‍ച്ചയില്‍ ആണ്.