പിഎസ്ജി റൊണാള്‍ഡോക്ക് ഓഫര്‍ നല്‍കാത്തത് മെസ്സിയുടെ ഭീഷണി മൂലം എന്ന് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
37 കാരനായ പോർച്ചുഗീസ് ഇന്റർനാഷണൽ ക്ലബ്ബിന്റെ പ്രീ-സീസൺ പര്യടനത്തിനുള്ള ടീമിൽ തായ്ലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഉൾപ്പെടുത്താത്തതിനെത്തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയേ അടുത്ത സീസണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരിക്കില്ല എന്നത് ഏകദേശം ഉറപ്പായ കാര്യം ആണ്.താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഉദ്ദേശിക്കുന്നുവെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനത്തെത്തുടർന്ന് യൂറോപ്പിലുടനീളമുള്ള നിരവധി ക്ലബ്ബുകളും താരവുമായി ട്രാന്‍സ്ഫര്‍ റൂമര്‍ വന്നിരുന്നു.

ഫ്രഞ്ച് ചാമ്പ്യൻ പാരീസ് സെന്റ് ജെർമെയ്ൻ അതില്‍ ഒന്നായിരുന്നു.പിഎസ്ജിയില്‍ ഇതിനകം മെസ്സി,നെയ്മാര്‍,എംബാപ്പേ എന്നിവരെ പോലുള്ള സൂപ്പര്‍സ്റ്റാര്‍ ഉള്ളതിന് പുറമേ റൊണാള്‍ഡോയുടെ വരവും കൂടി ആയാല്‍ ലോക ഫുട്ബോള്‍ പ്രേമികളുടെ സ്വപ്നം സാക്ഷാത്കരിച്ചു എന്ന് തന്നെ പറയാം.റിപ്പോർട്ടുകൾ പ്രകാരം, സാധ്യതയുള്ള ഓഫറുമായി പിഎസ്ജി റൊണാൾഡോയെയോ അദ്ദേഹത്തിന്റെ ഏജന്റ് ജോർജ്ജ് മെൻഡസിനെ പിഎസ്ജി സമീപിച്ചിട്ടില്ല. റൊണാൾഡോയെ നിയമിച്ചാൽ ക്ലബ് വിടുമെന്ന് മെസ്സി ക്ലബ് അധികൃതരെ ഭീഷണിപ്പെടുത്തിയന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് എൽ നാഷനൽ ആണ്.