പാകിസ്ഥാനെതിരെ സ്പിന്‍ പിച്ച് ശ്രീലങ്ക ഒരുക്കാന്‍ വഴിയില്ല എന്ന് ഷോണ്‍ ടൈറ്റ്
പാകിസ്ഥാൻ ഫാസ്റ്റ് ബൗളിംഗ് കോച്ച് ഷോൺ ടെയ്റ്റ്,ശ്രീലങ്ക അവരുടെ വരാനിരിക്കുന്ന ടെസ്റ്റുകൾക്കായി സ്പിൻ സൗഹൃദ പിച്ചുകൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്ന് വെളിപ്പെടുത്തി.പാകിസ്ഥാന്റെ ആക്രമണത്തിലും നിലവാരമുള്ള സ്പിന്നർമാർ ഉണ്ടെന്നും സ്പിൻ നന്നായി കളിക്കുന്ന ബാറ്റർമാർ ഉണ്ടെന്നും കണക്കിലെടുത്ത് ആണ് ഷോണ്‍ ഇങ്ങനെ പറഞ്ഞത്.

സ്വന്തം തട്ടകത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര തോൽവി പാക്കിസ്ഥാനെ ജയിക്കണമെന്ന “വിശപ്പ്” ഉണ്ടാക്കിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തിലും വിജയിക്കാൻ കഴിയുന്ന ഒരു ടീമിനെ അണിനിരത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ബോളിംഗ് താരങ്ങള്‍ മികച്ച ആത്മവിശ്വാസത്തില്‍ ആണെന്നും എല്ലാവര്ക്കും എന്തെല്ലാം ചെയ്യാന്‍ ആകുമെന്നുള്ള വ്യക്തമായ കാഴ്ച്പ്പാട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.