നെയ്മറെ ക്ലബില്‍ നിലനിര്‍ത്താനുള്ള ആഗ്രഹം അറിയിച്ച് പിഎസ്ജി ബോസ് ക്രിസ്റ്റോഫ് ഗാൽറ്റിയർ
ചെൽസിയുമായി ട്രാന്‍സ്ഫര്‍ ബന്ധങ്ങൾക്കിടയിൽ, സ്റ്റാർ ഫോർവേഡ് നെയ്മറെ പിടിച്ചുനിർത്താൻ താൻ ഉദ്ദേശിക്കുന്നതായി പാരീസ് സെന്റ് ജെർമെയ്‌ന്റെ പുതിയ ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ സ്ഥിരീകരിച്ചു.ഫ്രഞ്ച് തലസ്ഥാനത്തെ 30-കാരന്റെ ഭാവി അടുത്തിടെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.പിഎസ്ജി താരവുമായി പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിനു ശേഷം പ്രീമിയർ ലീഗ് ക്വാർട്ടറ്റ് ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നിവരെല്ലാം താരത്തിന്റെ ലഭ്യതയെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

എന്നിരുന്നാലും, ചൊവ്വാഴ്ച മൗറീഷ്യോ പോച്ചെറ്റിനോയുടെ പിൻഗാമിയായി ഔദ്യോഗികമായി അനാച്ഛാദനം ചെയ്യപ്പെട്ട ഗാൽറ്റിയർ – നെയ്മറെ പാർക് ഡെസ് പ്രിൻസസ്സിൽ നിലനിർത്താനുള്ള തന്റെ ആഗ്രഹം ഒരു പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.താരത്തിനെ കൊണ്ട് എന്ത് ചെയ്യണം എന്ന ഉത്തമ ബോധ്യം തനിക്ക് ഉണ്ടെന്നും അതിനാല്‍ നെയ്‌മറെ പിടിച്ചു നിര്‍ത്താന്‍ താന്‍ ശ്രമിക്കുമെന്ന് പിഎസ്ജി മാനേജര്‍ കൂട്ടിച്ചേര്‍ത്തു.പിഎസ്‌ജി കരാറിൽ ഇനിയും അഞ്ച് വർഷം ബാക്കിയുള്ള നെയ്മർ, ഫ്രഞ്ച് വമ്പന്മാർക്കായി 144 മത്സരങ്ങളിൽ നിന്ന് 100 ഗോളുകളും 60 അസിസ്റ്റുകളും നേടിയിട്ടുണ്ട്.