European Football Foot Ball Top News transfer news

എസി മിലാനിൽ തുടരാൻ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തന്റെ വേതനത്തില്‍ വന്‍ വെട്ടിക്കുറവ് നടത്തി

July 7, 2022

എസി മിലാനിൽ തുടരാൻ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തന്റെ വേതനത്തില്‍ വന്‍ വെട്ടിക്കുറവ് നടത്തി

അടുത്ത സീസണിൽ സീരി എ ചാമ്പ്യൻമാരായ എസി മിലാനിൽ തുടരാൻ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചു.അദ്ദേഹം തന്റെ സാലറി വെട്ടി കുറിചിട്ടാണ് തന്റെ കരാര്‍ നീട്ടിയത്ത്.സ്വീഡിഷ് സ്‌ട്രൈക്കർ നിലവിൽ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് സുഖം പ്രാപിച്ചു വരുകയാണ്.പരിക്കില്‍ നിന്ന് മുക്തന്‍ ആകാന്‍  ഏകദേശം ആറ് മാസത്തെ വീണ്ടെടുക്കൽ സമയം അദ്ദേഹത്തിന് വേണ്ടി വന്നു.ഇത് ശമ്പളം കുറയ്ക്കുന്നതിനുള്ള കരാറിന് കാരണമായി.

Zlatan Ibrahimovic

ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല.ഇബ്രാഹിമോവിച്ചിന്റെ ശമ്പളം ഏഴ് മില്യൺ ഡോളറിൽ നിന്ന് 2.5 മില്യൺ ഡോളറായി കുറയുമെന്ന് ആണ് ഇറ്റാലിയൻ ഔട്ട്‌ലെറ്റ് കോറിയേർ ഡെല്ലോ സ്‌പോർട് അവകാശപ്പെടുന്നത്.എസി മിലാന് വേണ്ടി എന്ത്  ത്യാഗം സഹിക്കാൻ താരം തയ്യാറാണ് എന്ന് ഇതിനു മുന്നേ വെളിപ്പെടുത്തിയിരുന്നു.

Leave a comment