European Football Foot Ball Top News transfer news

ടോട്ടന്‍ഹാമില്‍ തുടരാന്‍ ആഗ്രഹം അറിയിച്ച് ടാംഗുയ് എൻഡോംബെലെ

July 7, 2022

ടോട്ടന്‍ഹാമില്‍ തുടരാന്‍ ആഗ്രഹം അറിയിച്ച് ടാംഗുയ് എൻഡോംബെലെ

അടുത്ത സീസണിൽ ക്ലബ്ബിൽ തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ മധ്യനിര താരം ടാംഗുയ് എൻഡോംബെലെ വെളിപ്പെടുത്തി.കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയിൽ നോർത്ത് ലണ്ടനിലെ പതിവ് ഫസ്റ്റ്-ടീം ഫുട്ബോളിനായി 25-കാരൻ ഏറെ പാടുപ്പെട്ടു.അദ്ദേഹം ജനുവരിയിൽ ലോണിൽ ലിയോണിലേക്ക് പോയിരുന്നു.അവിടെ താരം ഫ്രഞ്ച് ക്ലബിനു വേണ്ടി 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Tanguy Ndombele hints at Tottenham stay

കഴിഞ്ഞ വർഷം നവംബറിൽ ഹെഡ് കോച്ചായി  അന്റോണിയോ കോണ്ടെ നിയമിതനായപ്പോൾ മുതല്‍ ആണ് എൻഡോംബെലേയുടെ കാര്യത്തില്‍ അനിശ്ചിതത്വം വന്നു തുടങ്ങിയത്. ഈവനിംഗ് സ്റ്റാൻഡേർഡിനോട് നല്‍കിയ അഭിമുഘതില്‍ സംസാരിച്ച  അദ്ദേഹം പറഞ്ഞത് ടോട്ടൻഹാമിൽ കളിയ്ക്കാന്‍ കഴിഞ്ഞാല്‍ താന്‍ ഏറെ സന്തോഷവാന്‍ ആയിരിക്കും എന്നാണ്. പ്രീ-സീസൺ സമയത്ത് കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് നോക്കുകയാണ് താരം ഇപ്പോള്‍.കൂടുതൽ സമ്മർദ്ദം ചെലുത്താന്‍ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.2019-ൽ £65 മില്യൺ ക്ലബ് റെക്കോർഡ് തുകയ്ക്ക് സ്പർസിൽ ചേർന്നതിനുശേഷം, നോർത്ത് ലണ്ടൻ ടീമിനായി എൻഡോംബെലെ91 മത്സരങ്ങൾ കളിച്ചു,അതില്‍ നിന്ന് 10 ഗോളുകളും ഒമ്പത് അസിസ്റ്റുകളും അദ്ദേഹം  രേഖപ്പെടുത്തി.

Leave a comment