പൗ ടോറസിലേക്കും കണ്ണുടക്കി ടോട്ടനം, നീക്കങ്ങൾ ആരംഭിച്ചു
പ്രതിരോധ നിര വിപുലീകരിക്കാൻ തയാറെടുക്കുന്ന ടോട്ടനം ഹോട്സ്പറിന് പൗ ടോറസിലേക്കും കണ്ണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കാൻ സജീവമായി നോക്കുന്ന സ്പാനിഷ് താരത്തെ പുതുനീക്കങ്ങളിലൂടെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അന്റോണിയോ കോണ്ടെയുടെ നേതൃത്വത്തിൽ നടക്കുന്നത്.
പൗ ടോറസിനെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിക്കാൻ തീവ്ര ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ക്ലബ് അയാക്സിന്റെ അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനസിനാണ് നിലവിൽ കൂടുതൽ പരിഗണന നൽകുന്നത്. അതിനാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ടോട്ടനത്തിന് ടോറസിനെ സ്വന്തമാക്കാനാവുമെന്നാണ് വിലയിരുത്തൽ.
ഈ വേനൽക്കാലത്ത് ഒരു ലെഫ്റ്റ് ഫൂട്ട് സെന്റർ-ബാക്കിനെ സൈൻ ചെയ്യാനുള്ള കോണ്ടെയുടെ അഭ്യർത്ഥന നിറവേറ്റുകയാണ് ടോട്ടനം ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് ഡിഫെൻഡർ ക്ലെമന്റ് ലാങ്ലെറ്റിനെയും ലോണടിസ്ഥാനത്തിൽ ടീമിലെത്തിക്കാനുള്ള അവസാന ഘട്ടത്തിലാണ് പ്രീമിയർ ലീഗ് ക്ലബ്.