നന്നായി ബാറ്റുചെയ്യാൻ മറന്നതാണ് തോൽവിക്ക് കാരണമെന്ന് രാഹുൽ ദ്രാവിഡ്
നന്നായി ബാറ്റ് ചെയ്യാത്തതിനാലാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്പരാജയപ്പെട്ടതെന്ന പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രാഹുല്‍ ദ്രാവിഡ്. മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് മുൻതാരം കൂടിയായ ദ്രാവിഡിന്റ ഈ പ്രതികരണം.
രണ്ടാം ഇന്നിംഗ്സില്‍ ബോളിംഗിലും മികവ് പുറത്തെടുക്കാനും ടീമിനായില്ലെന്നും. ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അവരെ പുറത്താക്കാന്‍ രണ്ടോ മൂന്നോ അവസരം ലഭിച്ചു. പക്ഷേ അത് മുതലാക്കാനായില്ല. ബാറ്റ്സ്മാൻമാര് നന്നായി കളിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.
ഇംഗ്ലണ്ടിന് 378 റൺസിന്റെ ഭീമാകാരമായ വിജയലക്ഷ്യം പിന്തുരേണ്ടത് ഉണ്ടായിരുന്നു എങ്കിലും ധീരതയോടെ ബാറ്റ് വീശിയ അവര്‍ വെറും 77 ഓവറിനുള്ളില്‍ ലക്ഷ്യം കണ്ടു. നാലാം ദിനം 259/3 എന്ന നിലയിൽ കളി പുനരാരംഭിക്കുമ്പോള്‍ ആതിഥേയര്‍ക്ക് ഏഴ് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 119 റൺസ് കൂടി മാത്രമായിരുന്നു വേണ്ടിയിരുന്നത്.