ടോട്ടന്‍ഹാം താരമായ സ്റ്റീവൻ ബെർഗ്വിജിനെ അയാക്സ് സ്വന്തമാക്കി
ടോട്ടൻഹാം ഹോട്സ്പറിൽ നിന്ന് സ്റ്റീവൻ ബെർഗ്വിജിനെ അയാക്സ് 30 മില്യൺ യൂറോക്ക് സൈന്‍ ചെയ്തു.നെതർലാൻഡ്സ് ഇന്റർനാഷണൽ നോർത്ത് ലണ്ടനിൽ നിരാശാജനകമായ 2021-22 സീസണിനു സാക്ഷ്യം വഹിച്ചു.അന്റോണിയോ കോണ്ടെ താരത്തിനു വേണ്ട അവസരങ്ങളും നല്‍കിയിരുന്നില്ല..

ഡി ടെലിഗ്രാഫ് ജേണലിസ്റ്റ് മൈക്ക് വെർവെയ്ജ് ആണ് ഈ ട്രാന്‍സ്ഫര്‍ വാര്‍ത്ത വെളിപ്പെടുത്തിയത്.2027 ലെ വേനൽക്കാലം വരെ അഞ്ച് വർഷത്തെ കരാറിൽ ഒപ്പിടാൻ ഡച്ച് ആക്രമണകാരി തയ്യാറെടുക്കുന്നു എന്നും മൈക്ക് രേഖപ്പെടുത്തി.എവർട്ടണും മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനെ സൈന്‍ ചെയ്യാന്‍ ഏറെ താലപര്യം ഇതിനു മുന്നേ അറിയിച്ചിരുന്നു.എന്നാല്‍ ബെർഗ്വിജൻ തന്റെ ആദ്യ ചോയ്സായി അയാക്സിനെ തിരഞ്ഞെടുക്കുകയായിരുന്നു.ടോട്ടന്‍ഹാമില്‍ പെക്കിംഗ് ഓർഡറിൽ ലൂക്കാസ് മൗറ, ഹാരി കെയ്ൻ, സൺ ഹ്യൂങ്-മിൻ എന്നിവർക്ക് പിന്നിൽ ആയിരുന്നു താരം.ഡെജാൻ കുലുസെവ്സ്കിയുടെ വരവോടെ കൂടുതല്‍ പ്രതിസന്ധിയില്‍ ആയി താരം.