മൂന്നാം ദിനത്തില്‍ കൂടുതല്‍ ശക്തമായ നിലയിലേക്ക് ഇന്ത്യ !!!
അഞ്ചാം മത്സരത്തിലെ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിനെ 284 റണ്‍സിനു ഓള് ഔട്ടാക്കിയ ഇന്ത്യന്‍ നിര മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്ങ്സില്‍ മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 125 റണ്‍സ് നേടിയിട്ടുണ്ട്.ഋഷഭ് പന്തിന്റെ (30 ബാറ്റിംഗ്, 46 പന്തിൽ) അർധസെഞ്ചുറിയുടെ കരുത്തിൽ ചേതേശ്വർ പൂജാര (50 ബാറ്റിംഗ്, 139 പന്തിൽ) എന്നിവര്‍ ആണ് ക്രീസില്‍.ശുബ്മാന് ഗില്‍,വിഹാരി,കോഹ്ലി എന്നിവരുടെ വിക്കറ്റുകള്‍ ആണ് ഇന്ത്യക്ക് നഷ്ട്ടം ആയത്.

മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് തകര്‍ച്ചയില്‍ നിന്ന് പതിയെ കരകയറാന്‍ തുടങ്ങി.ആറാം വിക്കറ്റ് പാര്ട്ട്ണര്ഷിപ്പില് ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്ക്സും 66 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ഇംഗ്ലണ്ടിനു നേരിയ ആശ്വാസം നല്കി.പിന്നീട് എത്തിയ സാം ബില്ലിംഗ്സ് ബെയര്സ്റ്റോയേ കൂട്ടുപിടിച്ച് നേടിയ 92 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് ആണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിന്റെ നെടുംതൂണ്.ഇതിനിടെ ബെയര്‍സ്റ്റോ തന്റെ ശതകം പൂര്‍ത്തിയാക്കിയിരുന്നു.1൦6 റണ്‍സ് എടുത്ത അദ്ധേഹത്തിന്റെ വിക്കറ്റ് നേടിയത് ഷമി ആയിരുന്നു.ശേഷിക്കുന്ന മൂന്നു വിക്കറ്റ് നേടിയ സിറാജ് മൊത്തത്തില്‍ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകള്‍ നേടി.ബുമ്ര മൂന്നും ഷമി രണ്ടും ഷര്ധൂല് താക്കൂര്‍ ഒരു വിക്കറ്റും നേടിയപ്പോള്‍ ബോള്‍ ചെയ്തവരില്‍ വിക്കറ്റ് നേടാത്തത് ജഡേജ മാത്രം ആയിരുന്നു.