ചെല്‍സി താരം അർമാൻഡോ ബ്രോജയ്ക്ക് വേണ്ടി ന്യൂ കാസില്‍ യുണൈറ്റഡ്
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി ഫോർവേഡ് അർമാൻഡോ ബ്രോജയെ ലോണിൽ സൈൻ ചെയ്യാൻ ന്യൂകാസിൽ യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.
2021-22 കാമ്പെയ്ൻ സതാംപ്ടണിൽ ലോണിനായി ചെലവഴിച്ച 20 വയസുകാരൻ, സെയിന്റ്സിനായി 38 മത്സരങ്ങളിൽ ഒമ്പത് തവണ ഗോള്‍ നേടുകയും ഒരു അസിസ്റ്റും സംഭാവന ചെയ്തു.

സ്റ്റാംഫോർഡ് ബ്രിഡ്ജിലെ കരാറിൽ അവസാനിക്കാന്‍ ഇനിയും നാല് വർഷം കൂടി ബാക്കിയുണ്ട്, എന്നാൽ വരുന്ന സീസണിൽ അദ്ദേഹം തോമസ് ടുച്ചലിന്റെ പദ്ധതിയിലാണോ എന്നത് വ്യക്തമല്ല.സ്ട്രൈക്കറിനോട് താൽപ്പര്യം പ്രകടിപ്പിച്ച് കൊണ്ട് മറ്റൊരു ഇംഗ്ലീഷ് ക്ലബ് ആയ വെസ്റ്റ് ഹാം യുണൈറ്റഡും രംഗത്ത് വന്നിട്ടുണ്ട്.ബ്ലൂസിന് നിലവിൽ സെന്റർ ഫോർവേഡിൽ ഓപ്ഷനുകൾ കുറവായതിനാൽ തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് ബ്രോജ അവരുമായി ഒരു മുഴുവൻ പ്രീ-സീസൺ ചെയ്യണമെന്ന് ചെൽസി ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.