ഡെംബെലെ ബാഴ്സയില്‍ തുടരാനുള്ള സാധ്യത കനക്കുന്നു
ജൂൺ അവസാനത്തോടെ ബാഴ്സലോണയിലെ കരാർ അവസാനിച്ച ഒസ്മാൻ ഡെംബെലെ നിലവിൽ ഒരു സ്വതന്ത്ര ഏജന്റാണ്, പക്ഷേ ക്യാമ്പ് നൗവിൽ ഒരു പുതിയ കരാർ ഒപ്പിടാൻ താരം പോവുകയാണ് എന്നതിന്റെ സൂചനകള്‍ ലഭിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഡിയാരിയോ സ്പോർട് നല്കുന്ന വാര്‍ത്തയനുസരിച്ച് ഒരു കരാര്‍ പുതുക്കല്‍ എക്കാലത്തെക്കായിലും നിലവില്‍ സാധ്യതയുണ്ടത്രേ.

2024 ജൂൺ വരെ നീണ്ടുനിൽക്കുന്ന ഒരു കരാറിൽ ആയിരിക്കും താരം ഒപ്പിടാന്‍ പോകുന്നത്. താരത്തെ വലിയ മതിപ്പ് ഉള്ള സാവി ക്ലബിനോട് പലപ്പോഴായി ഒരു കരാര്‍ നീട്ടലിനെ കുറിച്ച് സംസാരിച്ചിരുന്നു.അഞ്ചു കൊല്ലം ബാഴ്സയില്‍ കഴിഞ്ഞ താരം സാവിയുടെ കീഴില്‍ മാത്രമാണ് തന്റെ കഴിവിന്റെ പരമാവധി പിച്ചില്‍ പുറത്തെടുത്തത്.ബാഴ്സലോണയിൽ തുടരുന്നതിന് ഡെംബെലെയ്ക്ക് പ്രതിഫലം വെട്ടിക്കുറയ്ക്കേണ്ടി വരും, തിങ്കളാഴ്ച പ്രീ-സീസൺ ആരംഭിക്കുന്നതിനാൽ കളിക്കാരനുമായി എത്രയും പെട്ടെന്ന് ഒരു തീരുമാനത്തില്‍ എത്താനുള്ള തിടുക്കത്തില്‍ ആണ് ബാഴ്സലോണ.