European Football Foot Ball Top News transfer news

എർലിംഗ് ഹാലൻഡിന് പകരക്കാരനായി ഹാലറിനെ ടീമിലെത്തിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്

June 22, 2022

author:

എർലിംഗ് ഹാലൻഡിന് പകരക്കാരനായി ഹാലറിനെ ടീമിലെത്തിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്

എർലിംഗ് ഹാലൻഡിന് പകരക്കാരനായി സെബാസ്റ്റ്യൻ ഹാലറിനെ ടീമിലെത്തിച്ച് ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്ട്മുണ്ട്. ഡോർട്ട്മുണ്ടും അയാക്‌സും സെബാസ്റ്റ്യൻ ഹാലറുടെ കൈമാറ്റത്തിനായി 31 മില്യൺ യൂറോയും നാല് മില്യൺ യൂറോയും ബോണസായി നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ജർമനിയിലെ ബുന്ദസ്‌ലി​ഗയിൽ ബയേൺ മ്യൂണിച്ചിന്റെ കുത്തകയവസാനിപ്പിക്കുക എന്ന ഒറ്റലക്ഷ്യവുമായാണ് അടുത്ത സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഇറങ്ങുക. 28-കാരനായ ഹാലർ കഴിഞ്ഞ രണ്ട് സീസണുകളായി ഡച്ച് സൂപ്പർക്ലബ് അയാക്സിനായി മിന്നുന്ന ​ഗോൾവേട്ടയാണ് നടത്തിയത്. ഐവറി കോസ്റ്റ് താരവുമായി നാലു വർഷത്തെ കരാറിലാണ് ഡോർട്ട്മുണ്ട് ഒപ്പുവെച്ചിരിക്കുന്നത്.

എർലിംഗ് ഹാലാൻഡിന് പകരക്കാരനായി ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പ്രധാന ലക്ഷ്യം സെബാസ്റ്റ്യൻ ഹാലറായിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ ജർമൻ ക്ലബ് ടീമിലെത്തിക്കുന്ന ആറാമത്തെ താരമാണിത്. നിക്ലാസ് സ്യൂളെ, നിക്കോ ഷ്ലോറ്റർബെക്കി, കരീം അദെയാമി, സാലിഹ് ഒസാൻ,ജെയ്ഡൻ ബ്രാഫ് എന്നിവരെയാണ് ഇതിനകം ഡോർട്ട്മുണ്ട് സൈൻ ചെയ്തത്. യുവപരിശീലകൻ എഡിൻ ടെർസിച്ചിന്റെ കീഴിലാണ് അടുത്ത സീസണിൽ ഡോർട്ട്മുണ്ട് ഇറങ്ങുന്നത്.

Leave a comment