ഈ സമ്മറിലൂടെ വിൽപ്പനയിലൂടെ റയൽ മാഡ്രിഡ് 104 മില്യൺ പൗണ്ട് സമാഹരിക്കും
ഈ വേനൽക്കാലത്ത് പ്ലെയർ വിൽപ്പനയിലൂടെ റയൽ മാഡ്രിഡിന് 104 മില്യൺ പൗണ്ട് സമാഹരിക്കാൻ കഴിയും, ഇത് ലാ ലിഗയും യൂറോപ്യൻ ചാമ്പ്യൻമാരേ അടുത്ത ടേമിലേക്ക് കൂടുതൽ കരുതലോടെ മുന്നേറാൻ സഹായിക്കും. കാർലോ ആൻസെലോട്ടിയുടെ ടീം ചെൽസിയിൽ നിന്ന് അന്റോണിയോ റൂഡിഗറിനെ ഒരു ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്തു, അതേസമയം ഔറേലിയൻ ചൗമേനി മൊണാക്കോയിൽ 100 മില്യൺ ഡോളറിൽ സൈൻ പൂർത്തിയാക്കി.

ഗരെത് ബെയ്ൽ, ഇസ്കോ, മാർസെലോ എന്നിവർ സൗജന്യ ട്രാൻസ്ഫറുകളിൽ പുറത്തായത് ക്ലബ്ബിന്റെ വേതന ബജറ്റ് നല്ല രീതിയിൽ ചുരുക്കി.ഫെറലാന്റ് മെന്റിയുടെ റയലിലെ ജീവിതം നിലവിൽ അനിശ്ചിതത്തിൽ ആണ്. റുഡിഗറിന്റെ വരവോടെ അലാബ വിങ് ബാക്ക് പോസിഷനിലേക്ക് പോയേക്കും എന്നാണ് ഇപ്പോഴത്തെ വാർത്തകൾ. അങ്ങനെ ആണെങ്കിൽ മാർക്കറ്റിൽ 36 മില്യൺ യൂറോ വില മതിക്കുന്ന മെന്റിയെ വിറ്റു കാശാക്കാൻ റയൽ ശ്രമിച്ചേക്കും.മറ്റ് യുവ താരങ്ങൾ ആയ ഡാനി സെബയോസ്,മരിയാനോ ഡയാസ്,ലൂക്കാ ജോവിച്ച്,മാർക്കോ അസൻസിയോ എന്നിവരും നിലവിൽ റയലിന്റെ സേവനം വേണ്ടാത്ത താരങ്ങളുടെ പട്ടികയിൽ ആണ്.