Badminton Badminton Top News

ഡെൻമാർക്ക് താരത്തെ കീഴടക്കി പ്രണോയ് ഇന്തോനേഷ്യൻ ഓപ്പൺ സെമിയിൽ

June 18, 2022

author:

ഡെൻമാർക്ക് താരത്തെ കീഴടക്കി പ്രണോയ് ഇന്തോനേഷ്യൻ ഓപ്പൺ സെമിയിൽ

ഇന്തോനേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ ലോക 13–ാം നമ്പർ ഡെൻമാർക്കിന്റെ റാസ്മസ് ഗെംകെയെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി മലയാളി താരം എച്ച്എസ് പ്രണോയ് സെമിയിൽ. സ്കോർ: 21–14, 21–12.

ക്വാർട്ടർ ഫൈനൽ മത്സരം വെറും 40 മിനിറ്റിനുള്ളിൽ അവസാനിപ്പിച്ച പ്രണോയ് ഇന്ത്യ ചരിത്രവിജയം നേടിയ തോമസ് കപ്പ് ടൂർണമെന്റും ഗെംകെയെ കീഴടക്കിയ സമാന പ്രകടനമാണ് ഇന്തോനേഷ്യൻ ഓപ്പണിന്റെ ക്വാർട്ടറിലും കാഴ്ച്ചവെച്ചത്. ലോക 23–ാം നമ്പർ താരമായ പ്രണോയ് 2–ാം തവണയാണ് ഇനേതോനീഷ്യൻ ഓപ്പണിന്റെ സെമിയിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനയുടെ സാവോ ജുൻ പെങ്ങാണ് സെമിയിൽ പ്രണോയിയുടെ എതിരാളി.

Leave a comment